Sports

 • പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം യുസേബിയോ അന്തരിച്ചു

  പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം യുസേബിയോ...

 • ആഷസ് ഓസീസ് തൂത്തുവാരി

  ആഷസ് ഓസീസ് തൂത്തുവാരി

 • ലെവന്‍ഡോവ്സ്കി ബയേണില്‍

  ലെവന്‍ഡോവ്സ്കി ബയേണില്‍

 • പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യയ്ക്ക് അണ്ടര്‍-19 ഏഷ്യാകപ്പ് കിരീടം

  പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യയ്ക്ക് അണ്ടര്‍-19...

Football

ബ്രസീല്‍ ലോകകപ്പിന്റെ പ്രമോ വീഡിയോ വൈറലാകുന്നു
ജൂണ്‍-ജൂലൈ മാസങ്ങളില്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുഡ്ബോളിന്റെ പ്രമോ പുറത്തിറങ്ങി. 
ലോകകപ്പ് ഫുട്ബോള്‍ ഫിക്സചറായി; സ്പെയിനും ഹോളണ്ടും ഒരേ ഗ്രൂപ്പില്‍
അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ഫിക്സചറായി. നിലവിലെ ചാമ്പ്യന്‍മാരായ സ്പെയിനും കരുത്തരായ....
മെസി എന്നെ അനുസ്മരിപ്പിക്കുന്നു: പെലെ
 അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പ്രകടനം പലപ്പോഴും തന്നെ അനുസ്മരിപ്പിക്കുന്നുവെന്ന് ബ്രസീലിയന്‍...

Features

Other Sports

ദേശീയ ജൂനിയര്‍ അത്‍ലറ്റിക് മീറ്റ്: കേരളം കിരീടത്തിലേക്ക്
ദേശീയ ജൂനിയര്‍ അത‍്‍ലറ്റിക് മീറ്റ് നാളെ അവസാനിക്കാനിരിക്കെ 444 പോയിന്‍റുമായി കേരളം കിരീടത്തിലേക്ക് നീങ്ങുന്നു. രണ്ടാംസ്ഥാനത്തുള്ള...
മൈക്കല്‍ ഷൂമാക്കറിന് സ്‌കീയിംഗിനിടെ പരിക്കേറ്റു
ഫോര്‍മുലവണ്‍ ഡ്രൈവര്‍ മൈക്കല്‍ ഷൂമാക്കറിന് സ്‌കീയിംഗിനിടെ പരിക്കേറ്റു. പരിക്ക് ഗുരുതരമാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ 
ഷുമാക്കര്‍ അബോധാവസ്ഥയില്‍; ആരോഗ്യനിലയില്‍ മാറ്റമില്ല
സ്‌കീയിങ്ങിനിടെ തല പാറക്കെട്ടിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ഫോര്‍മുല വണ്‍ മുന്‍ ലോകചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യനിലയില്‍...

Off The field

വിരാട് കൊഹ്‌ലിയുടെ പുതുവല്‍സരാഘോഷം അനുഷ്ക്കയോടൊപ്പം
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തിരിക്കുമുമ്പ് വിരാട് കോലി ബോളിവുഡ് താരം അനുഷ്ക്ക ശര്‍മ്മയോട് യാത്ര ചോദിച്ചത് വലിയ
സച്ചിന് പിന്നാലെ രോഹിത്തിനും അഡിഡാസ് കരാര്‍
സച്ചിനും സെവാഗിനും പിന്നാലെ ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടിയ രോഹിത്ത് ശര്‍മ്മയ്ക്ക് പരസ്യവിപണിയില്‍ മാറ്റേറുന്നു.
ധോണിക്കിഷ്ടം പാലട പ്രഥമന്‍; ശിഖര്‍ ധവാന് വേണ്ടത് കുടമ്പുളിയിട്ട മീന്‍കറി
കുടമ്പുളിയിട്ട് വച്ച മീന്‍ കറിയും കരീമീന്‍ പൊള്ളിച്ചതും പാലപ്പവുമൊക്കയാണ് കൊച്ചിയിലെത്തിയ ഇന്ത്യാ വിന്‍ഡീസ് ടീമംഗങ്ങള്‍ക്കായി...

കല്ലട പദ്ധതിക്ക് കോടിക്കണക്കിന് രൂപയുടെ അധികച്ചെലവ്

കല്ലട ജലസേചന പദ്ധതിയെക്കുറിച്ച് തിരുവനന്തപുരം ബ്യൂറോയിലെ കെ ആര്‍ ഷിബുകുമാര്‍ നടത്തിയ അന്വേഷണം.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജലസേചനത്തിനായി തുടങ്ങിയ പദ്ധതിയാണ് കല്ലട ഇറിഗേഷന്‍ പ്രോജക്ട്. 1966ല്‍ ആരംഭിക്കുമ്പോള്‍ 13.28 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതി 1992ല്‍ പൂര്‍ത്തിയായപ്പോള്‍ ചെലവായത് 714 കോടി രൂപ. എന്നിട്ടും ഉദ്ദേശിച്ച ഫലം കാണാന്‍ കല്ലട ജലസേചന പദ്ധതിക്ക് സാധിച്ചില്ല. കല്ലട ജലസേചന പദ്ധതിക്ക് എന്താണ് സംഭവിച്ചത്? തിരുവനന്തപുരം ബ്യൂറോയിലെ ഷിബുകുമാര്‍ നടത്തിയ അന്വേഷണം.

കൊല്ലം: മലവെള്ളം പോലെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ഒഴുകിപ്പോയി. പ്രതീക്ഷിച്ചിടത്തേയ്ക്ക് നീരൊഴുകിയില്ല. ഇതാണ് കല്ലട ജലസേചന പദ്ധതിയുടെ ഗതി. 13.28 കോടി ചെലവ് പ്രതീക്ഷിച്ച് തുടങ്ങിയ പദ്ധതിക്ക് ചെലവായത് 800 കോടിയിലധികം രൂപയാണ്. ക്രമക്കേടുകളുടെ കുത്തൊഴുക്കില്‍ കനാലുകള്‍ പലയിടത്തും തകര്‍ന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ജലസേചനത്തിനായി 1966ലാണ് കല്ലട പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. 92 ല്‍ പദ്ധതി പൂര്‍ത്തിയായെന്ന് വരുത്തിയപ്പോള്‍ ചെലവായത് 714 കോടി രൂപയോളമാണ്. കൂടാതെ വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണിക്ക് ആറും ഏഴും കോടി രൂപ വീതം ചെലവിടുന്നു. 61630 ഹെക്ടര്‍ കൃഷിയിടത്തേയ്ക്ക വെള്ളമെത്തിക്കലായിരുന്ന തുടക്കത്തിലെ ലക്ഷ്യം. പിന്നീട്ട് ഇത് 53514 ഹെക്ടറായി വെട്ടിച്ചെരുക്കി. കായംകുളം കനാലടക്കം ഉപേക്ഷിക്കുകയും ചെയ്തു.

പദ്ധതി പൂര്‍ത്തീകരിച്ച പല സ്ഥലങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നശിച്ച അവസ്ഥയിലാണ്. പത്തനംതിട്ട ജില്ലയിലെ തട്ടയില്‍ വേനല്‍ക്കാലത്ത് കനാല്‍ തുറന്നപ്പോള്‍ പലയിടത്തും തകര്‍ന്നുപോയി. കലഞ്ഞൂര്‍ അക്വഡക്ടിന്‍റെ അരിപ്പ ഇപ്പോള്‍ തുരുമ്പിച്ച് ദുര്‍ബലമായ അവസ്ഥയിലാണ്. കൃഷിയിടങ്ങളില്‍ ഇട്ട പൈപ്പുകള്‍ മണ്ണിനടിയില്‍ ദാഹിച്ചു കിടക്കുന്നു നിലയിലാണ്. 1992 ല്‍ തന്നെ രണ്ടാം കിലോമീറ്ററില്‍ ഇടതു കര കനാല്‍ പൊളിഞ്ഞു. ഇതേത്തുടര്‍ന്ന് വെള്ളമൊഴുക്ക് നിയന്ത്രിക്കേണ്ടി വന്നു. ഇതോടെ കൊല്ലം ജില്ലയിലെ പരവൂര്‍ ഭാഗത്ത് കനാലുണ്ടെങ്കിലും വെള്ളമെത്തുന്നില്ല.

രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോണ്‍ട്രാക്ടര്‍ കൂട്ടുകെട്ടിന് കറവപ്പശുവാണ് കല്ലട പദ്ധതി. അനാവശ്യ ജോലികള്‍ ചെയ്തും അധിക നിരക്ക് നല്‍കിയും അഴിമതി ആഘോഷമാക്കി. ഇടയ്ക്ക് അഴിമതി അന്വേഷിച്ചു. എന്‍ജിനീയര്‍മാരെയും കരാറുകാരെയും കോടതികള്‍ ശിക്ഷിച്ചു. എല്ലാം ചേര്‍ന്നപ്പോള്‍ കല്ലടയിലെ വെള്ളത്തില്‍ നൂറുമേനി കൊയ്യാമെന്ന് കൊതിച്ച കര്‍ഷകരുടെ സ്വപ്നം കരിഞ്ഞുണങ്ങി. കോടികള്‍ ഖജനാവിന് നഷ്ടമാക്കിയ പദ്ധതിയായി ഇത് മാറി. കര്‍ഷകര്‍ക്ക് വെള്ളമെത്തിക്കാനല്ല, വെള്ളാനകള്‍ക്കുള്ള പദ്ധതിയായിരുന്നു കല്ലട ഇറിഗേഷന്‍ പ്രോജക്ട്.

Add comment

Most Popular

 

 

ARCHIVED ARTICLES

Weather