FacebookTwitter

പാത്രക്കടവ് ജലവൈദ്യുതി പദ്ധതിക്കെതിരെ വീണ്ടും വനംവകുപ്പ്

Asianet News Exclusive തിരുവനന്തപുരം: പാത്രക്കടവ് ജലവൈദ്യുതി പദ്ധതിക്കെതിരെ വനംവകുപ്പ് വീണ്ടും രംഗത്ത്. വൈദ്യുതി വകുപ്പ് നല്‍കിയ കത്തിനുള്ള മറുപടിയിയാലണ് പദ്ധതിക്കെതിരെയുള്ള ശക്തമായ എതിര്‍പ്പ് വനംവകുപ്പ് ആവര്‍ത്തിച്ചത് . പദ്ധതി സൈലന്‍റ് വാലി നാഷണല്‍ പാര്‍ക്കിനെ ഗുരുതരമായി ബാധിക്കുമെന്നാണ് വനംവകുപ്പ് നിലപാട്.
 
കെഎസ്ഇബിയുടെ പരിസ്ഥിതി ആഘാത പഠനം ശരിയായ രീതിയില്‍ അല്ലെന്നാണ് വനം വകുപ്പ് നിലപാട്. പദ്ധതിക്ക് ആവശ്യമായി വരുന്ന വനഭൂമിയുടെ കണക്ക് റിപ്പോര്‍ട്ടില്‍ പലയിടത്തും പലതാണ്. ആവശ്യമായി വരുന്ന വനഭൂമിയുടെ കാര്യത്തില്‍ പോലും വ്യക്തതിയില്ലെന്ന് സൈലന്റ് വാലി ഡിവിഷനിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മറുപടി കത്തിലുണ്ട്. പദ്ധതി പുല്‍ത്തകിടിയെയും പാറക്കെട്ടുകളെയും മാത്രമേ ബാധിക്കൂവെന്ന കെഎസ്ഇബി വാദത്തെയും വനംവകുപ്പ് തള്ളുന്നു.

നിര്‍ദിഷ്ട പദ്ധതി സൈലന്റ്  വാലിയുടെ ബഫര്‍ സോണിലാണ്. പാര്‍ക്കിനെ സംബന്ധിച്ചടത്തോളം പാരിസ്ഥിതികമായി ഏറ്റവും പ്രധാനമായി സ്ഥലത്താണിത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൈവവൈവിധ്യത്തെ ഗുരുതരമായി ബാധിക്കും. അപൂര്‍വ ജീവജാലങ്ങളുടെ നാശത്തിനിടയാക്കും. അണക്കെട്ട് നിര്‍മാണത്തിന് കൂട്ടത്തോടെ തൊഴിലാളികള്‍ വനത്തില്‍ തങ്ങേണ്ടി വരും. ഇതു കാടിന്റെ നാശത്തിനിടയാക്കും. ഇത് കെഎസ്ഇബിയുടെ പരിസ്ഥിതി ആഘാത പഠനത്തില്‍ പരിഗണിച്ചിട്ടില്ല.

വേണ്ടത്ര വിദഗ്ധര്‍ പഠനത്തിനുള്ള സമിതിയില്‍ ഉണ്ടായിരുന്നില്ല. പൊതുജനാഭിപ്രായവും ശരിയായ നിലയില്‍ കേട്ടില്ല . പരിസ്ഥിതി സംരക്ഷണ നിയമം നിഷ്കര്‍ഷിക്കുന്ന  മാര്‍ഗനിര്‍ദേശങ്ങള്‍ പദ്ധതി പാലിക്കുന്നില്ല. അതിനാല്‍ പദ്ധതിക്കെതിരായ മുന്‍ നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വനംവകുപ്പ് തലപ്പത്തേയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതേ അഭിപ്രായം  വനംവകുപ്പ് വൈദ്യുതി വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. വൈദ്യുതിപ്രതിസന്ധി മറിടക്കാന്‍ പാത്രക്കടവ് പദ്ധതിയെ കുറിച്ച് വീണ്ടും ആലോചിക്കമമെന്നാവശ്യപ്പെട്ടാണ് ഏറെ വിവാദമായി തള്ളികളഞ്ഞ ഒരു പദ്ധിയുമായി വൈദ്യുതിവകുപ്പ് വീണ്ടും മുന്നോട്ടുവന്നത്.

Add comment





 

 

 

Article Calendar

February 2019
Mon Tue Wed Thu Fri Sat Sun
28 29 30 31 1 2 3
4 5 6 7 8 9 10
11 12 13 14 15 16 17
18 19 20 21 22 23 24
25 26 27 28 1 2 3

ARCHIVED ARTICLES