FacebookTwitter

കാട്, സിംഹം, ക്യാമറ

    User Rating:  / 5
    PoorBest 

 

കാട്ടില്‍ രണ്ട് സിംഹങ്ങള്‍. ഒരു ക്യാമറയും. സുബീഷ് ഗുരുവായൂര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

കാടായിരുന്നു ചുറ്റും. അഗസ്ത്യ പര്‍വതത്തിന്റെ താഴ്വരയില്‍, നെയ്യാറിന്റെ നിഗൂഢതയില്‍. കാട്ടില്‍ പല മൃഗങ്ങള്‍. അതില്‍, വനരാജനായ സിംഹവും.

ഇങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത്. പക്ഷേ, അത് യാഥാര്‍ത്ഥ്യത്തില്‍നിന്ന് അകന്നുപോവും. കാരണം, ആദ്യം പറഞ്ഞവരികള്‍ വായിക്കുന്നവരുടെ ഉള്ളിലുണര്‍ത്തുന്ന ഒരു ചിത്രമുണ്ട്. പച്ചപ്പിന്റെ പല ഭാവങ്ങള്‍ തെഴുക്കുന്ന ഘോരവനാന്തരം. അവിടെ ചില സിംഹങ്ങള്‍.

എന്നാല്‍, ഇവിടെ അതല്ല യാഥാര്‍ത്ഥ്യം. ഈ കാട് നാം മനസ്സില്‍ കാണുന്ന അര്‍ത്ഥത്തില്‍ ഒരു കാടല്ല. ആ കാണുന്ന സിംഹം കടിച്ചു കീറുന്ന ഒരു വനരാജനുമല്ല. എന്നാല്‍, അതൊരു സിഹം തന്നെയാണ്.

നെയ്യാര്‍ ഡാമിനോട് ചേര്‍ന്ന് കാഴ്ചക്കാര്‍ക്കായി തയ്യാറാക്കിയ ഒരിടമാണത്. കാടറിയാന്‍, കാടിനെ അറിയാനുള്ള ഇടം. ആ മൃഗരാജനുമതെ. മനുഷ്യരുമായി മെരുങ്ങിയെന്നോണം കഴിയുന്ന ഒരു മൃഗം. ക്യാമറക്കണ്ണകളെ ഭയമില്ലാത്ത വനഗര്‍ജജനം.

ക്യാമറയുടെ മുന്നില്‍ വന്നത് രണ്ട് സിംഹങ്ങളായിരുന്നു. അവര്‍ രണ്ടുപേരും രാജാവും രാഞ്ജിയുമായിരുന്നോ അതോ നമ്മള്‍ സാമൂഹിക ജീവികള്‍ പേരു നല്‍കിപോരുന്നതുപോലെ ആണ്‍ പെണ്‍ വ്യത്യാസമില്ലാത്ത കൂട്ടുകാരായിരുന്നോ എന്ന് മനസ്സിലായില്ല. എന്തുതന്നെയായാലും അവര്‍ രണ്ടുപേരും ശാന്തരായിരുന്നു.

ക്യാമറയ്ക്ക് മുന്നില്‍, രാജാവ് എനിക്കു രണ്ടു മിനിറ്റ് സമയം അനുവദിച്ചു. എന്നാല്‍ സിംഹിണി എന്നോട് പരിഭവം കാണിച്ചു. പുറംതിരിഞ്ഞായിരുന്നു അവള്‍ നിന്നത്.

ഇരുവര്‍ക്കുമിടയില്‍ ക്യാമറ പല വട്ടം കണ്‍ചിമ്മിത്തുറന്നു. ഇനി ചിത്രങ്ങള്‍ പറയട്ടെ...

ഈ പംക്തിയിലെ മറ്റു ഫോട്ടോ ഫീച്ചറുകള്‍ക്കായി ക്ലിക്ക് ചെയ്യുക -

ഗുരുവായൂര്‍ ആനക്കോട്ടയിലൂടെ ഒരു ക്യാമറയുടെ സഞ്ചാരം 

ആനകള്‍ക്ക് ഒരിടം

തലസ്ഥാന നഗരത്തിന്റെ തൊണ്ട നനയ്ക്കുന്ന അരുവിക്കരയിലൂടെ ഒരു ക്യാമറയുടെ സഞ്ചാരം

അരുവിക്കരയിലെ ജലമര്‍മ്മരങ്ങള്‍

Add comment





 

 

 

Article Calendar

July 2017
Mon Tue Wed Thu Fri Sat Sun
26 27 28 29 30 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30
31 1 2 3 4 5 6