FacebookTwitter

സഞ്ജുവിനെ സോളിനും സെഞ്ച്വറി; പാക്കിസ്ഥാന് 315 റണ്‍സ് വിജയലക്ഷ്യം

Sanju v Samson

ഷാര്‍ജ: 19 വയസില്‍ താഴെയുള്ളവരുടെ ഏഷ്യാ കപ്പ് ഫൈനലില്‍ മലയാളി താരം സഞ്ജു വി സാംസണിന്റെയും ക്യാപ്റ്റന്‍ വിജയ് സോളിന്റെയും സെഞ്ചുറി മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തു. 87 പന്തില്‍ എട്ടു ബൗണ്ടറിയുടെയും നാലു സിക്സറിന്റെയും അകമ്പടിയോടെയാണ് സഞ്ജു സെഞ്ചുറി തികച്ചത്.

സെഞ്ചുറി തികച്ച ഉടനെ സഞ്ജു പുറത്തായി. 120 പന്തില്‍ ഏഴു ബൗണ്ടറികളുടെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു വിജയ് സോള്‍(100) മൂന്നക്കം തികച്ചത്. സഞ്ജു-സോള്‍ സഖ്യം മൂന്നാം വിക്കറ്റില്‍ 180 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും പുറത്തായശേഷം സ്കോറിംഗ് വേഗം കൂട്ടാനാവാഞ്ഞ ഇന്ത്യക്ക് അവസാന 10 ഓവറില്‍ 59 റണ്‍സെ കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ.

സഞ്ജവുവിനും സോളിനും പുറമെ ഓപ്പണര്‍ എ കെ ബെയിന്‍സും(47)ഇന്ത്യക്കായി തിളങ്ങി. പാക്കിസ്ഥാനു വേണ്ടി സിയാ ഉള്‍ ഹഖും സഫര്‍ ഗൊഹാറും കരാമത് അലിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Add comment





 

 

 

Article Calendar

November 2017
Mon Tue Wed Thu Fri Sat Sun
30 31 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 1 2 3

Sports Top News

Related Articles