FacebookTwitter

ആഷസ്: ഇംഗ്ലണ്ട് വീണ്ടും തകര്‍ന്നു

Ashes

സിഡ്നി: ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ കൂട്ടത്തകര്‍ച്ച തുടരുന്നു. അഞ്ചാം ടെസ്റ്റിലും ഓസീസ് പേസിനു മുന്നില്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാര്‍ കൂട്ട ആത്മഹത്യ ചെയ്തതോടെ പരമ്പര 5-0ന് തൂത്തുവാരാമെന്ന ഓസീസ് മോഹങ്ങള്‍ക്ക് ചിറക് മുളച്ചു. അഞ്ചാം ടെസ്റ്റില്‍ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 326 റണ്‍സിന് മറുപടിയായയി ഇംഗ്ലണ്ട് 155 റണ്‍സിന് പുറത്തായി.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പേസര്‍മാരായ മിച്ചല്‍ ജോണ്‍സണും റയാന്‍ ഹാരിസും പീറ്റര്‍ സിഡിലുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 159 റണ്‍സുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഓസീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തിട്ടുണ്ട്. 73 റണ്‍സുമായി ക്രിസ് റോജേഴ്സും 20 റണ്‍സോടെ ജോര്‍ജ് ബെയ് ലിയുമാണ് ക്രീസില്‍. ആറു വിക്കറ്റ് കൂടി ശേഷിക്കെ ഓസീസിനിപ്പോള്‍ 311 റണ്‍സിന്റെ ലീഡുണ്ട്. വാര്‍ണര്‍(16), വാട്സണ്‍(9), ക്ലാര്‍ക്ക്(6), സ്മിത്ത്(9) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്സില്‍ ഓസീസിന് നഷ്ടമായത്.

നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ടു റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട് ഒരുഘട്ടത്തില്‍ 23/5 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയിരുന്നു. മധ്യനിരയില്‍ ബെന്‍ സ്റ്റോക്സും(47), സ്റ്റുവര്‍ട്ട് ബ്രോഡും(30), ബെയര്‍സ്റ്റോയും(18) ചേര്‍ന്ന് നടത്തിയ ചെറുത്തു നില്‍പ്പാണ് ഇംഗ്ലണ്ടിനെ 100 കടത്തിയത്. ആദ്യ നാലു ടെസ്റ്റും ജയിച്ച് പരമ്പര ഓസീസ് നേരത്തെ സ്വന്തമാക്കിയിരുന്നു.

Add comment





 

 

 

Article Calendar

September 2017
Mon Tue Wed Thu Fri Sat Sun
28 29 30 31 1 2 3
4 5 6 7 8 9 10
11 12 13 14 15 16 17
18 19 20 21 22 23 24
25 26 27 28 29 30 1

Sports Top News

Related Articles