FacebookTwitter

വിരാട് കൊഹ്‌ലിയുടെ പുതുവല്‍സരാഘോഷം അനുഷ്ക്കയോടൊപ്പം

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തിരിക്കുമുമ്പ് വിരാട് കോലി ബോളിവുഡ് താരം അനുഷ്ക്ക ശര്‍മ്മയോട് യാത്ര ചോദിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ കൊഹ്‌ലി പുതുവര്‍ഷം ആഘോഷിക്കാന്‍ നേരെ അനുഷ്ക്കയുടെ വീട്ടിലെത്തിയതായാണ് റിപ്പോര്‍ട്ട്. അനുഷ്ക്കയോടൊപ്പം ഭക്ഷണം കഴിച്ചാണ് കൊഹ്‌ലി മടങ്ങിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഡിസംബര്‍ 31ന് രാത്രിയാണ് മുംബൈ വിമാനത്താവളത്തിലെത്തിയത്. കൊഹ്‌ലിയെ സ്വീകരിക്കാന്‍ രണ്ടു കാറുകളാണ് അനുഷ്ക്ക വിമാനത്താവളത്തിലേക്ക് അയച്ചത്. അനുഷ്ക്കയുടെ ബിഎംഡബ്ല്യൂ കാറിലാണ് കൊഹ്‌ലി കയറിയത്. കൊഹ്‌ലിയുടെ ലഗേജുകള്‍ അനുഷ്ക്ക സാധാരണയായി ഉപയോഗിക്കാറുള്ള റേഞ്ച് റോവറിലാണ് കയറ്റിയത്.

അനുഷ്ക്കയുടെ കാറില്‍ കൊഹ്‌ലി കയറുന്നതുകണ്ട ചില പപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ പിന്നാലെകൂടി. വിമാനത്താവളം മുതല്‍ വെര്‍സോവയിലെ അംബര്‍നാഥ് ടവറിലുള്ള അനുഷ്ക്കയുടെ വീടുവരെ ഫോട്ടോഗ്രാഫര്‍മാര്‍ കൊഹ്‌ലിയെ പിന്തുടര്‍ന്നു. എന്നാല്‍ വീടിന് മുന്നില്‍വെച്ച് ഫോട്ടോഗ്രാഫര്‍മാരെ അനുഷ്ക്കയുടെ സുരക്ഷാ ജീവനക്കാര്‍ തടയുകയായിരുന്നു. ജനുവരി ഒന്നിന് പുലര്‍ച്ചയോടെയാണ് വിരാട് കൊഹ്‌ലി അനുഷ്ക്കയുടെ വീട്ടില്‍നിന്ന് മടങ്ങിയത്. വിരാട് കൊഹ്‌ലിയും അനുഷ്ക്കയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറെക്കാലമായി പ്രചരിക്കുന്നുണ്ട്.

Add comment





 

 

 

Article Calendar

June 2019
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

Sports Top News