FacebookTwitter

രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിംഗ്; ജഡേജ ടീമില്‍

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അശ്വിന് പകരം രവീന്ദ്ര ജഡേജ സ്പിന്നറായി ടീമിലെത്തി. ആദ്യ ടെസ്റ്റില്‍ വിക്കറ്റൊന്നും നേടാനാവാതെ പോയതാണ് അശ്വിന് തിരിച്ചടിയായത്.

സ്പിന്നിനെതുണച്ച ആദ്യ ടെസ്റ്റിന്റെ അവസാന ദിനം പോലും വിക്കറ്റ് വീഴ്ത്തുന്നതില്‍ അശ്വിന്‍ പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയും ടീമില്‍ ഒറു മാറ്റം വരുത്തി. ലെഗ്സ്പിന്നര്‍ ഇമ്രാന്‍ താഹിറിന് പകരം ഇടംകൈയന്‍ സ്പിന്നര്‍ റോബിന്‍ പീറ്റേഴ്സണ്‍ ടീമിലെത്തി.

ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ മോണി മോര്‍ക്കലിനെ ദക്ഷിണാഫ്രിക്ക ടീമില്‍ നിലനിര്‍ത്തി. ജാക് കാലിസിന്റെ വിടവാങ്ങല്‍ ടെസ്റ്റാണിത്. ആദ്യ ടെസ്റ്റ് സമനിലയിലായതിനാല്‍ ഈ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News