FacebookTwitter

ആഷസ്: ഇംഗ്ലണ്ടിന് വീണ്ടും ബാറ്റിംഗ് തകര്‍ച്ച

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയിലാണ്. 67 റണ്‍സുമായി കെവിന്‍ പീറ്റേഴ്സണും ഒരു റണ്ണുമായി ടിം ബ്രെസ്നനുമാണ് ക്രീസില്‍. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഹാരിസും ജോണ്‍സണുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ കുക്കും കാര്‍ബെറിയും ചേര്‍ന്ന് ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 27 റണ്‍സെടുത്ത കുക്കായിരുന്നു ആദ്യം പുറത്തായത്. സ്കോര്‍ 96ല്‍ നില്‍ക്കെ 38 റണ്‍സെടുത്ത കാര്‍ബറിയും പുറത്തായി. പിന്നീട് റൂട്ടും പീറ്റേഴ്സണും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും റൂട്ടിനെ(26) മടക്കി ഹാരിസ് വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.

ഇയാന്‍ ബെല്ലും(27), സ്റ്റോക്സും(14, ബെയര്‍സ്റ്റോക്സും(10) കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ ഇംഗ്ലണ്ട് വീണ്ടും കൂട്ടത്തകര്‍ച്ചയിലായി. പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റും തോറ്റ് ആഷസ് കൈവിട്ട ഇംഗ്ലണ്ടിന് ശേഷിക്കുന്ന മത്സരങ്ങളിലെങ്കിലും ജയിച്ച് അഭിമാനം കാക്കാനാണ് ശ്രമിക്കുന്നത്. ഓസീസാകട്ടെ 5-0 വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയത്.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News