FacebookTwitter

ജയം നോട്ടമിട്ട് ഇന്ത്യ; സമനില തെറ്റാതിരിക്കാന്‍ ദക്ഷിണാഫ്രിക്ക

ജൊഹ്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ മൂന്നാമത്തെ മാത്രം ടെസ്റ്റ് ജയത്തിലേക്ക് ഇന്ത്യക്ക് ഇനി വേണ്ടത് എട്ടു വിക്കറ്റ്. ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 458 റണ്‍സിന്റെ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തിട്ടുണ്ട്. 76 റണ്‍സോടെ ആല്‍വീരോ പീറ്റേഴ്സണും നാലു റണ്‍സോടെ ഫാഫ് ഡൂപ്ലെസിസും ക്രീസില്‍. 44 റണ്‍സെടുത്ത ഗ്രെയിം സ്മിത്തിന്റെയും ഹാഷിം അംലയുടെയും(4) വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

ഒരു ദിവസവും എട്ടു വിക്കറ്റും ശേഷിക്കെ ജയത്തിലേക്ക് ദക്ഷിണാഫ്രിക്കയ്ക്കും ജയത്തിനുമിടയില്‍ 320 റണ്‍സ് അകലമുണ്ട്. സ്പിന്നിനെയും പേസിനെയും ഒരുപോലെ തുണക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ആക്രമണത്തെ അതിജീവിച്ച് ജയം നേടുക എന്നത് ഏറെക്കുറെ അസാധ്യമായ സ്ഥിതിക്ക് സമനില ലക്ഷ്യമിട്ടാവും ദക്ഷിണാഫ്രിക്ക അവസാന ദിനം ക്രീസിലിറങ്ങുക. വിക്കറ്റ് നഷ്മില്ലാതെ 108 റണ്‍സിലെത്തിയശേഷമാണ് ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റ് നഷ്ടമാക്കിയത്. സ്മിത്ത് റണ്ണൗട്ടായപ്പോള്‍ അംല തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സിലും ലീവ് ചെയ്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ഷാമിക്കായിരുന്നു അംലയുടെ വിക്കറ്റ്.

നേരത്തെ 282/2 എന്ന സ്കോറില്‍ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ചേതേശ്വര്‍ പൂജാരയുടെയും(153) വനിരാട് കൊഹ് ലിയുടെ(96) ബാറ്റിംഗ് മികവിലാണ് മികച്ച ലീഡ് നേടിയത്. ധോണി(29), രോഹിത് ശര്‍മ(6), രഹാനോ(15)എന്നിവര്‍ക്ക് രണ്ടാം ഇന്നിംഗ്സിലും കാര്യമായി തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാന്‍ഡറും കാലിസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഇമ്രാന്‍ താഹിറും ജെ പി ഡുമിനിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News

Related Articles