FacebookTwitter

സ്റ്റുവര്‍ട്ട് ബ്രോഡ് കൊടുങ്കാറ്റായി; കീവികളെ ഇംഗ്ലണ്ട് തകര്‍ത്തു

ലണ്ടന്‍: ഏഴുവിക്കറ്റെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡിന്റെ മാസ്മരിക ബൗളിംഗ് പ്രകടനം ന്യൂസീലാന്‍ഡ് ബാറ്റിംഗിനെ കടപുഴക്കിയപ്പോള്‍ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. നാലു ദിവസത്തിനുള്ളില്‍ അവസാനിച്ച മല്‍സരത്തില്‍ 170 റണ്‍സിനായിരുന്നു ഇംഗ്ലീഷ് പടയുടെ ആധികാരിക വിജയം. 239 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് ബ്രോഡിന്റെ തീപ്പന്തുകള്‍ക്ക് മുന്നില്‍ വെറും 68 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ വെറും 22.3 ഓവര്‍ മാത്രമാണ് ന്യസിലാന്‍ഡിന് ബാറ്റുചെയ്യാനായത്. 11 ഓവര്‍ എറിഞ്ഞ ബ്രോഡ് 44 റണ്‍സ് വഴങ്ങിയാണ് ഏഴുവിക്കറ്റെടുത്തത്. ബ്രോഡിന്റെ കരിയറിലെ മികച്ച പ്രകടനമായിരുന്നു ഇത്. ബ്രോഡ് തന്നെയാണ് കളിയിലെ കേമന്‍. ദക്ഷിണാഫ്രിക്കന്‍ വംശജരും സഹോദരങ്ങളുമായ ബിജെ വാട്ട്ലിംഗ്(13), നീല്‍ വാഗ്നര്‍(17) എന്നിവര്‍ക്ക് മാത്രമാണ് കീവീസ് നിരയില്‍ രണ്ടക്കം കാണാനായത്. ഇംഗ്ലണ്ടിനുവേണ്ടി ആന്‍ഡോഴ്സണ്‍ രണ്ടുവിക്കറ്റ് വീഴ്ത്തി.

നേരത്തെ ഇംഗ്ലണ്ട് രണ്ടാം വിക്കറ്റില്‍ 213 റണ്‍സിന് പുറത്താകുകയായിരുന്നു. 71 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ന്യൂസിലാന്‍ഡിന് വേണ്ടി ടീം സൗത്തി ആറു വിക്കറ്റ് വീഴ്ത്തി.

സ്കോര്‍- ഇംഗ്ലണ്ട് 232 & 213, ന്യൂസിലാന്‍ഡ് 207 & 68

Add comment





 

 

 

Article Calendar

April 2019
Mon Tue Wed Thu Fri Sat Sun
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 1 2 3 4 5

Sports Top News