FacebookTwitter

സന്നിധാനത്തെ പാനക നിവേദ്യം വിശിഷ്ടം

    User Rating:  / 0
Panakanivedyam

ശബരിമല: ഒരോ പൂജയ്ക്കുമായി അയ്യപ്പസന്നിധിയിലൊരുക്കുന്ന നിവേദ്യങ്ങള്‍ വ്യത്യസ്തമാണ്. അത്താഴ പൂജയ്ക്കായി ഒരുക്കുന്ന പാനക നിവേദ്യം കഴിക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുക.
 
ഉഷപൂജയ്ക്ക് ഇടിച്ച് പിഴിഞ്ഞ പായസം,ഉച്ച പൂജക്ക് വെള്ളച്ചോറും അരവണയും, ആത്താഴപൂജക്ക് ഉണ്ണയപ്പവും പാനകവും ഇങ്ങനെയാണ് സന്നിധാനത്തെ നിവേദ്യ സമര്‍പ്പണം. അത്താഴപൂജയുടെ പ്രസന്ന പൂജാസമയത്താണ് ഉണ്ണിയപ്പവും പാനകവും നിവേദുക്കുക. ആയുര്‍വേദമരുന്നുകളടങ്ങിയ പാനകം നിവേദിക്കുന്നത് സന്നിധാനത്തെ മാത്രം പതിവാണ്.

വൈകുന്നേരം ശ്രികോവില്‍ തുറക്കുമ്പോള്‍ മുതല്‍ പാനകത്തിനുള്ള ഒരുക്കം തിടപ്പള്ളിയില്‍ തുടങ്ങും. ഇരുപതിലധികം അങ്ങാടി മരുന്നുകളും ശര്‍ക്കരയും ചേര്‍ത്ത  പാനകം തയ്യാറാക്കാന്‍ രണ്ട് മണിക്കൂര്‍ സമയം വേണം.

ഹരിവരാസനം ചൊല്ലി നടയടച്ചശേഷമാണ് അയ്യപ്പഭക്തന്മാര്‍ക്ക് പാനക നിവേദ്യം നല്‍കുക.പാനക നിവേദ്യത്തിനായി കാത്ത് നില്‍ക്കുന്നവരടെ വലിയനിര തന്നെ സന്നിധാനത്ത് കാണാം.ദിനം പ്രതി ശരാശരി പതിനഞ്ച് ലിറ്റര്‍ വരെ പാനകമാണ് നിവേദ്യത്തിനായി തയ്യാറാക്കുന്നത്.


Add comment





 

 

 

Article Calendar

February 2019
Mon Tue Wed Thu Fri Sat Sun
28 29 30 31 1 2 3
4 5 6 7 8 9 10
11 12 13 14 15 16 17
18 19 20 21 22 23 24
25 26 27 28 1 2 3