FacebookTwitter

ഷുമാക്കര്‍ അബോധാവസ്ഥയില്‍; ആരോഗ്യനിലയില്‍ മാറ്റമില്ല

    User Rating:  / 1
    PoorBest 

പാരീസ്: സ്‌കീയിങ്ങിനിടെ തല പാറക്കെട്ടിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ഫോര്‍മുല വണ്‍ മുന്‍ ലോകചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. ഫ്രാന്‍സിലെ ഗ്രനോബിളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഷുമാക്കര്‍ ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്.

ഷുമാക്കറുടെ ആരോഗ്യനിലയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ ഷുമാക്കറുടെ തലച്ചോറില്‍ ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്. ഇത് നിയന്ത്രിക്കാനുള്ള ശസ്ത്രക്രിയക്ക് ഷുമാക്കറെ വിധേയനാക്കി. എന്നാല്‍ കൂടുതല്‍ ശസ്ത്രക്രിയകള്‍ ഈ ഘട്ടത്തില്‍ നടത്താനാവില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍.

ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരകളിലുള്ള മെറിബെല്‍ റിസോര്‍ട്ടില്‍ മകന്‍ മിക്കു (14) മൊത്ത് സ്‌കീയിങ് നടത്തുന്നതിനിടെയാണ് ഷുമാക്കര്‍ക്ക് അപകടം പിണഞ്ഞത്. ബാലന്‍സ് തെറ്റി ഷൂമാക്കര്‍ സമീപത്തെ പാറയിലിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ താരത്തെ ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ മൗട്ടിയേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി.

ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പില്‍ ഏഴുതവണ ചാമ്പ്യനായിട്ടുള്ള ഷൂമാക്കര്‍, കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. അപകടം നടക്കുമ്പോള്‍ അദ്ദേഹം ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരെത്തുമ്പോള്‍ ബോധമുണ്ടായിരുന്നു. അപകടമുണ്ടായി എട്ടുമിനിറ്റിനകം ഷൂമാക്കറെ ആശുപത്രിയിലേക്ക് മാറ്റിയതായും അവര്‍ പറഞ്ഞു. പോയവാരം ആല്‍പ്സ് പര്‍വത നിരകളില്‍ സ്കീയിംഗിനിടെ നിലതെറ്റി വീണ് ഏഴു പേര്‍ മരിച്ചിരുന്നു.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2