FacebookTwitter

ദേശീയ ജൂനിയര്‍ അത്‍ലറ്റിക് മീറ്റ്: കേരളം കിരീടത്തിലേക്ക്

    User Rating:  / 0
    PoorBest 

ബംഗലൂരു: ദേശീയ ജൂനിയര്‍ അത‍്‍ലറ്റിക് മീറ്റ് നാളെ അവസാനിക്കാനിരിക്കെ 444 പോയിന്‍റുമായി കേരളം കിരീടത്തിലേക്ക് നീങ്ങുന്നു. രണ്ടാംസ്ഥാനത്തുള്ള തമിഴ്നാടിന് 276 പോയിന്‍റും മൂന്നാംസ്ഥാനത്തുള്ള ഹരിയാനയ്ക്ക് 228 പോയിന്‍റുമാണുള്ളത്. ട്രിപ്പിള്‍ ജംപില്‍ പുതിയ ദേശീയ റെക്കോര്‍ഡിട്ട ആതിര സുരേന്ദ്രനും മീറ്റിലെ ആദ്യരണ്ടാംസ്വര്‍ണം നേടിയ കേരളത്തിന്‍റെ ജിഷ വി.വിയും നാലാംദിനത്തെ താരങ്ങളായി. 4 ഗുണം 100 മീറ്റിറിലെ രണ്ട് സ്വര്‍ണങ്ങളും നേടിയാണ് കേരളം നാലാംദിനം അവസാനിപ്പിച്ചത്.

20 വയസ് വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കേരളം ഒന്നാമതെത്തി. മെഡ്‍ലി റിലേയില്‍ 16 വയസ് വിഭാഗത്തില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും വെങ്കലം നേടി. മെഡ്‍ലി റിലേയില്‍തന്നെ പെമ്‍കുട്ടികളുടെ 18 വയസ് വിഭാഗത്തിന്‍ കേരളത്തിന് വെള്ളി ലഭിച്ചു. ട്രിപ്പിള്‍ജംപിലും ഹെപ്റ്റാത്തലനിലും കേരളമിന്ന് മികവ് കാട്ടി. പെണ്‍കുട്ടികളുടെ 18 വയസ് വിഭാഗം ട്രിപ്പിള്‍ ജംപില്‍ കേരളത്തിന്റെ ആതിര സുരേന്ദ്രന്‍ 12.86 മീറ്റര്‍ചാടി ദേശീയ റെക്കോര്‍ഡിട്ടു. ഇതേ ഇനത്തില്‍ ജനിമോള്‍ക്ക് വെങ്കലം കിട്ടി.
പെണ്‍കുട്ടികളുടെ 20 വയസ് വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി കേരളത്തിന്‍റെ ജിഷ വി.വി മീറ്റിലെ ആദ്യ ഇരട്ടസ്വര്‍ണം നേടി. ഇന്നലെ 400 മീറ്റര്‍ ഓട്ടത്തിലും ജിഷ ഒന്നാമതെത്തിയിരുന്നു. ഹെപ്റ്റാത്തലിനില്‍ കേരളത്തിന്‍റെ അമൃത എം സ്വര്‍ണം നേടി. 22 സ്വര്‍ണവും 20 വെള്ളിയും 22 വെങ്കലവുമായാണ് കേരളം കിരീടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. ഇന്നത്തെ ആദ്യ ഇനമായ വനിതകളുടെ 3000 മീറ്റര്‍ഓട്ടത്തില്‍ കേരളത്തിന്‍റെ അലീഷ പി.ആര്‍. സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ കേരളത്തിന്റെ തന്നെ ആതിര കെ.ആറിനാണ് വെള്ളി.

പെണ്‍കുട്ടികളുടെ 20 വയസ് വിഭാഗം ലോംഗ്ജംപില്‍ കേരളത്തിന്റെ സ്വാതി വി.സിയ്ക്ക് വെള്ളി കിട്ടി. ആണ്‍കുട്ടികളുടെ 20 വയസ് വിഭാഗം ലോംഗ്ജംപില്‍ കേരളത്തിന്‍റെ പി.വി.സുഹെയ്‍ലിനാണ് വെള്ളി. ആണ്‍കുട്ടികളുടെ 18 വയസ് വിഭാഗം പോള്‍വോള്‍ട്ടില്‍കേരളത്തിന്‍റെ ഗോഡ്‍വിന്‍ ഡാമിയന് വെങ്കലം ലഭിച്ചു. അവസാനദിനമായ നാളെ 29 ഫൈനലുകളാണുള്ളത്.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2