FacebookTwitter

സച്ചിന് പിന്നാലെ രോഹിത്തിനും അഡിഡാസ് കരാര്‍

    User Rating:  / 1
    PoorBest 

സച്ചിനും സെവാഗിനും പിന്നാലെ ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടിയ രോഹിത്ത് ശര്‍മ്മയ്ക്ക് പരസ്യവിപണിയില്‍ മാറ്റേറുന്നു. സച്ചിനുപിന്നാലെ രോഹിത്ത് ശര്‍മ്മയ്ക്കും ലോകപ്രശസ്തമായ സ്പോര്‍ട്സ് ഉപകരണനിര്‍മ്മാതാക്കളായ അഡിഡാസിന്റെ കരാര്‍ ലഭിച്ചു. രോഹിത്തിനെ അഡിഡാസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സച്ചിന്‍ പറഞ്ഞു. മികച്ച പ്രതിഭയുള്ള ക്രിക്കറ്ററാണ് രോഹിത്ത് ശര്‍മ്മയെന്ന് അഡിഡാസ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ തുഷാര്‍ ഗോകുല്‍ദാസ് പറഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരായ കൊല്‍ക്കത്ത ടെസ്റ്റിന് ശേഷമാണ് അഡിഡാസ് രോഹിത്തിനെ സമീപിച്ചത്. അതിനുശേഷം നടന്ന സച്ചിന്റെ വിടവാങ്ങള്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടിയപ്പോള്‍ രോഹിത്ത് ശര്‍മ്മ ബാറ്റുചെയ്തത് അഡിഡാസ് ലോഗോ പതിച്ച ബാറ്റ് ഉപയോഗിച്ചായിരുന്നു. ഔദ്യോഗികമായി ഒപ്പിട്ടെങ്കിലും കരാര്‍ത്തുക സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല.

 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2