FacebookTwitter

ധോണിക്കിഷ്ടം പാലട പ്രഥമന്‍; ശിഖര്‍ ധവാന് വേണ്ടത് കുടമ്പുളിയിട്ട മീന്‍കറി

    User Rating:  / 1
    PoorBest 

കൊച്ചി: കുടമ്പുളിയിട്ട് വച്ച മീന്‍ കറിയും കരീമീന്‍ പൊള്ളിച്ചതും പാലപ്പവുമൊക്കയാണ് കൊച്ചിയിലെത്തിയ ഇന്ത്യാ വിന്‍ഡീസ് ടീമംഗങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന പ്രത്യേക ഭക്ഷണ വിഭവങ്ങള്‍.മൂന്ന് ദിവസം കേരളത്തില്‍ തങ്ങുന്ന ടീമംഗങ്ങള്‍ ഓരോരുത്തരും തങ്ങളുടെ ഇഷ്ടവിഭവങ്ങളുടെ പട്ടിക തയ്യാറാക്കി ഹോട്ടലധികൃതരെ അറിയിക്കുകയായിരുന്നു.

ജാഫര്‍ ചേട്ടന്‍ തിരക്കിലാണ്.ഏകദിനത്തിനായി കേരളത്തിലെത്തുമുമ്പേ ഇന്ത്യാ വിന്‍ഡീസ് ടീമംഗങ്ങള്‍ തങ്ങളുടെ ഇഷ്ടവിഭവങ്ങളുടെ പട്ടിക ടീം മാനേജര്‍മാര്‍ വഴി ജാഫര്‍ ചേട്ടനെത്തിച്ചിരുന്നു.ആര്‍ക്കും ഒരു കുറവും ഉണ്ടാകാന്‍ പാടില്ല. വിരാട് കോഹ് ലിയുടെ ഇഷ്ടവിഭവമാണിത്.ടൊമാറ്റോ സോസുകൊണ്ടുണ്ടാക്കിയ പാസ്ത.

നേരത്തെ നിരവധി തവണ കൊച്ചിയിലെത്തിയിട്ടുള്ള ഇന്ത്യന്‍ നായകന്‍ ധോണിക്കിഷ്ടം പാലടപ്രഥമനാണ്. ധോണിയ്ക്കായി ഏഴ് തരം പാലടപ്രഥമനാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഗെയിലിനായി കരിമീന്‍ പൊള്ളിച്ചത്.ശിഖര്‍ ധവാന് കൊടംപുളിയിട്ട് വച്ച മീന്‍കറി.അങ്ങനെ ഓരോരുത്തരുടെയും രുചിയറിഞ്ഞാണ് ഭക്ഷണമൊരുക്കിയിരിക്കുന്നത്.കൂടാതെ പഴങ്ങളും പ്രോട്ടീന്‍ചേര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങളും പ്രത്യേകമായി ഉണ്ടാക്കിയിട്ടുണ്ട്.

 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2