FacebookTwitter

ആഷസ് ഓസീസ് തൂത്തുവാരി

    User Rating:  / 0
Ashes Win

സിഡ്നി: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റിലും ആധികാരിക ജയവുമായി ഓസ്ട്രേലിയ പരമ്പര 5-0ന് തൂത്തുവാരി. അവസാന ടെസ്റ്റില്‍ 281 റണ്‍സിന് ഇംഗ്ലണ്ടിനെ ചാരമാക്കിയാണ് ഓസീസ് ആഷസ് ചരിത്രത്തിലെ മൂന്നാമത്തെ വൈറ്റ് വാഷ് സ്വന്തമാക്കിയത്. ജയലക്ഷ്യമായ 448 റണ്‍സ് തേടിയിറങ്ങിയ ഇംഗ്ലണ്ട് 166 റണ്‍സിന് പുറത്തായി.വെറും 31.4 ഓവറിലായിരുന്നു ഓസീസ് ഇംഗ്ലണ്ടിനെ ചുട്ടെരിച്ചത്. സ്കോര്‍: ഓസ്ട്രേലിയ-326, 276, ഇംഗ്ലണ്ട്-155, 166. മത്സരത്തില്‍ എട്ടു വിക്കറ്റെടുത്ത റയാന്‍ ഹാരിസാണ് കളിയിലെ കേമന്‍. പരമ്പരയിലാകെ 37 വിക്കറ്റെടുത്ത മിച്ചല്‍ ജോണ്‍സണാണ് പരമ്പരയുടെ താരം.

നേരത്തെ 140/4 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് 276 റണ്‍സില്‍ അവസാനിച്ചു. 119 റണ്‍സ് നേടി ക്രിസ് റോജേഴ്സും 46 രണ്‍സ് നേടിയ ജോര്‍ജ് ബെയ് ലിയുമായിരുന്നു ഓസീസിന്റെ പ്രധാന സ്കോറര്‍മാര്‍. നിലവിലെ ഫോമില്‍ അപ്രാപ്യമായ ജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സിലും നിലംതൊടാന്‍ ഓസീസ് പേസര്‍മാര്‍ അനുവദിച്ചില്ല.

43 റണ്‍സെടുത്ത കാര്‍ബെറിയും 42 റണ്‍സെടുത്ത ബ്രോഡും 32 റണ്‍സെടുത്ത സ്റ്റോക്സും മാത്രമെ ഇംഗ്ലീഷ് നിരയില്‍ ചെറുത്തുനില്‍ക്കാനെങ്കിലും ശ്രമിച്ചുള്ളു. ക്യാപ്റ്റന്‍ കുക്ക്(7), ബെല്‍(16), പീറ്റേഴ്സണ്‍(6), ബാലന്‍സ്(7), ബെയര്‍സ്റ്റോ(0)എന്നിവരെല്ലാം ഒരുപോലെ നിരാശപ്പെടുത്തി. ഓസീസിനായി ഹാരിസ് അഞ്ചു വിക്കറ്റെടുത്തപ്പോള്‍ ജോണ്‍സണ്‍ മൂന്ന് വിക്കറ്റ് പിഴുതു. ഇരു ടീമുകളും തമ്മിലുള്ള അ‍ഞ്ചു മത്സര ഏകദിന പരമ്പര 12ന് സിഡ്നിയില്‍ തുടങ്ങും.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News

Related Articles