FacebookTwitter

പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യയ്ക്ക് അണ്ടര്‍-19 ഏഷ്യാകപ്പ് കിരീടം

    User Rating:  / 2

ഷാര്‍ജ: അണ്ടര്‍-19 ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. കലാശപ്പോരില്‍ ചിരവൈരികളായ പാകിസ്ഥാനെ റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ ഏഷ്യയിലെ യുവരാജപട്ടം സ്വന്തമാക്കിയത്. മലയാളി താരം സഞ്ജു വി സാംസണ്‍, നായകന്‍ വിജയ് സോള്‍ എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 315 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത പാകിസ്ഥാന് 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ സാധിച്ചുള്ളു. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന കമ്രാന്‍ ഗുലാമും ഓപ്പണര്‍ സമി അസ്ലമും പോരാടി നോക്കിയെങ്കിലും അവസാന ഓവറുകളില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഈ വിജയത്തോടെ ഇന്ത്യയും റണ്ണേഴ്സ് അപ്പായ പാകിസ്ഥാനും അണ്ടര്‍-19 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ സഞ്ജുവിന്റെയും സോളിന്റെയും സെഞ്ച്വഖികളുടെ മികവില്‍ 50 ഓവറില്‍ എട്ടു വിക്കറ്റിന് 314 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. വെറും 87 പന്ത് നേരിട്ട സഞ്ജു എട്ടു ഫോറും നാലു സിക്സറും ഉള്‍പ്പടെയാണ് 100 റണ്‍സെടുത്തത്. കുറച്ചുകൂടി ക്ഷമയോടെ ബാറ്റുചെയ്ത നായകന്‍ വിജയ് സോള്‍ 120 പന്തില്‍ നിന്ന് ഏഴു ബൗണ്ടറിയും രണ്ടു സിക്സറും ഉള്‍പ്പടെയാണ് 100 റണ്‍സെടുത്തത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 180 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇന്ത്യന്‍ ഇന്നിംഗ്സില്‍ നിര്‍ണായകമായതും സഞ്ജു-സോള്‍ കൂട്ടുകെട്ടാണ്.

മറുപടി ബാറ്റിംഗില്‍ പ്രതീക്ഷിച്ച തുടക്കം പാകിസ്ഥാന് ലഭിച്ചില്ല. 20 ഓവറില്‍ 88 റണ്‍സെടുത്തപ്പോഴേക്കും നാലു പ്രമുഖ വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അസ്ലാമും ഗുലാമും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യന്‍ ക്യാംപിനെ അലോസരപ്പെടുത്തിയ ഇരുവരും ചേര്‍ന്ന് 93 റണ്‍സാണ് കൂട്ടുച്ചേര്‍ത്തത്. 87 റണ്‍സെടുത്ത അസ്ലാം പുറത്താകുമ്പോള്‍ പാകിസ്ഥാന്റെ സ്കോര്‍ 34.1 ഓവറില്‍ അഞ്ചിന് 181 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയിരുന്നു. വാലറ്റക്കാരായ സൗദ് ഷക്കീലിനെയും സഫര്‍ ഗോഹറിനെയും എന്നിവരെ കൂട്ടുപിടിച്ച് മൂന്നേറിയ ഗുലാം പാകിസ്ഥാന് വിജയം സമ്മാനിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ അവസാന ഓവറുകളില്‍ ദീപക് ഹൂഡ രണ്ടു വിക്കറ്റും മിലിന്ദ് ഒരു വിക്കറ്റും നേടിയതോടെ ജയം ഇന്ത്യയ്ക്കൊപ്പം നിന്നു. സെഞ്ച്വറി നേടിയ ഗുലാം പുറത്താകാതെ നിന്നു. 89 പന്തില്‍ 12 ബൗണ്ടറി ഉള്‍പ്പടെയാണ് ഗുലാം 102 റണ്‍സെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്നും ചാമ മിലിന്ദ്, ദീപക് ഹൂഡ, ആമര്‍ ഗനി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

India wins U-19 asia cup cricket title

Malayalam latest news, Current malayalam news, Asianet news, Malayalam news, Malayalam sports news, India Cricket

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News