FacebookTwitter

സെറീനയ്ക്ക് ബ്രിസ്ബേന്‍ ഇന്റര്‍നാഷണല്‍ കിരീടം

    User Rating:  / 0

ബ്രിസ്ബേന്‍: 2014-ലെ ആദ്യ ടെന്നീസ് കിരീടം ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിന്. ബ്രിസ്ബേന്‍ ഇന്റര്‍നാഷണല്‍ ഫൈനലില്‍ രണ്ടാം സീഡ് വിക്ടോറിയ അസാരങ്കെയെ പരാജയപ്പെടുത്തിയാണ് സെറീന സീസണിലെ ആദ്യ കിരീടം നേടിയത്. 98 മിനുട്ട് നീണ്ടുനിന്ന മല്‍സരത്തില്‍ 6-4, 7-5 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം. സെമിയില്‍ മരിയ ഷറപ്പോവയെ പരാജയപ്പെടുത്തിയാണ് സെറീന ഫൈനലിലെത്തിയത്. അസാരെങ്കെയുമായി ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ള 17 മല്‍സരങ്ങളിലും 14ലും സെറീനയ്ക്കാണ് വിജയം. സീസണിലെ ആദ്യ ഗ്രാന്‍സ്ലാം മല്‍സരമായ ഓസ്ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായുള്ള മികച്ച തയ്യാറെടുപ്പായാണ് ബ്രിസ്ബേന്‍ ഇന്റര്‍നാഷണലിനെ കാണുന്നതെന്ന് മല്‍സരശേഷം സെറീന പറഞ്ഞു.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News