FacebookTwitter

ദക്ഷിണാഫ്രിക്കന്‍ ക്യൂറേറ്റര്‍മാര്‍ ഇന്ത്യയോട് ദയകാട്ടിയെന്ന് ബോയ്കോട്ട്

    User Rating:  / 1

ജൊഹാന്നസ്ബര്‍ഗ്: ക്യൂറേറ്റര്‍മാര്‍ ദയകാട്ടിയതുകൊണ്ടാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായതെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസവും കമന്റേറ്ററുമായ ജെഫ്രി ബോയ്കോട്ട് പറഞ്ഞു. താന്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായിരുന്നെങ്കില്‍ ക്യൂറേറ്റര്‍മാരെ പരസ്യമായി വിമര്‍ശിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവാദപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ ശ്രദ്ധേയനായ ബോയ്കോട്ട് ക്യൂറേറ്റര്‍മാര്‍ക്കെതിരായ നിലപാടിലൂടെ ലക്ഷ്യമിടുന്നത് ബിസിസിഐയെയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെയുമാണ്. ഇന്ത്യയ്ക്ക് വലിയ തോല്‍വി ഉണ്ടാകാത്തതരത്തിലുള്ള മല്‍സരഫലമുണ്ടാകുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡും ക്യൂറേറ്റര്‍മാരും ശ്രദ്ധിച്ചതായും ബോയ്കോട്ട് പറഞ്ഞു. ഒരു ദക്ഷിണാഫ്രിക്കന്‍ സ്പോര്‍ട്സ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ബോയ്കോട്ട് ഇക്കാര്യം പറഞ്ഞത്.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News