FacebookTwitter

ജയത്തോടെ ആഴ്സണല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി

    User Rating:  / 0

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ പുതുവത്സര ദിനത്തിലെ മത്സരങ്ങളില്‍ മുന്‍നിര ടീമുകള്‍ക്ക് ജയം. കാര്‍ഡിഫ് സിറ്റിയെ തോല്‍പ്പിച്ച് ആഴ്‌സണല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓരോ പോയിന്റ് വ്യത്യാസത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതും ചെല്‍സി മൂന്നാമതുമുണ്ട്. അതേസമയം ടോട്ടനത്തോട് തോറ്റത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തിരിച്ചടിയായി.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫോട്ടോഫിനിഷിലേക്ക് എന്നുറപ്പിക്കുംവിധമാണ് കളിക്കളത്തിലെ കണക്കുകൂട്ടലുകള്‍ നീങ്ങുന്നത്. പുതുവത്സരദിനത്തിലെ മത്സരങ്ങളില്‍ പോയിന്റ് പട്ടിക മിനുട്ടുകള്‍ വച്ച് മാറിമറിഞ്ഞു. സ്വാന്‍സി സിറ്റിയെ 3-2ന് തോല്‍പിച്ച് മാഞ്ചസ്റ്റഫര്‍ സിറ്റി ഒരു മണിക്കൂര്‍ നേരം ഒന്നാമന്മാരായി. ഫെര്‍ണാണ്ടിന്യോ, യായാ ടോറെ, അലക്‌സാണ്ടര്‍ കൊളറോവ എന്നിവരാണ് ഗോളടിച്ചത്.

ഒരു മണിക്കൂറിനിപ്പുറം കാഡിഫ് സിറ്റിയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ആഴ്‌സനല്‍ വീണ്ടും ഒന്നാമതെത്തി. കളിയുടെ അവസാന മിനുട്ടുകളില്‍ നികോളാസ് ബെന്‍ഡ്‌നറും തിയോ വാല്‍കോട്ടുമായിരുന്നു ഗോളുകള്‍ നേടിയത്. 20 കളിയില്‍ 45 പോയിന്റുമായാണ് ആഴ്‌സനല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

സിറ്റിക്ക് ഒരു പോയിന്റ് പിന്നില്‍ മൂന്നാം സ്ഥാനത്ത് തുടരുന്ന ചെല്‍സി എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് സതാംപ്ടനെ തോല്‍പിച്ചു. ടോറസും വില്ലിയനും ഓസ്‌കറും വലകുലുക്കി.മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ രണ്ടു ഗോളു‍കള്‍ക്ക് ഹള്‍സിറ്റിയെ തോല്‍പ്പിച്ചു.

ടോട്ടന്‍ ഹാം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ ആറാമതെത്തി. നാലു കളികളില്‍ മൂന്നും ജയിച്ച് ടോട്ടന്‍ഹാം അവസാന നാലിലെത്താനുള്ള പ്രതീക്ഷകള്‍ സജീവമാക്കി. മറ്റ് മത്സരങ്ങളില്‍ ഫുള്‍ഹാം 2-1ന് വെസ്റ്റ്ഹാമിനെയും, ആസ്റ്റന്‍വില്ല 1-0ത്തിന് സണ്ടര്‍ലാന്‍ഡിനെയും വീഴ്ത്തി.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News