FacebookTwitter

ആരാണ് കോറി ആന്‍ഡേഴ്സണ്‍?

    User Rating:  / 14

പുതിയ റെക്കോര്‍ഡോടെയാണ് 2014ലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറന്നത്. ന്യൂസിലാന്‍ഡ് താരം കോറി ആന്‍ഡേഴ്സന്‍ ഏകദിന ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി അടിച്ചിരിക്കുന്നു. വെസ്റ്റിന്‍ഡീസിനെതിരായ മല്‍സരത്തില്‍ വെറും 36 പന്തില്‍ നിന്നാണ് ആന്‍ഡേഴ്സണ്‍ മൂന്നക്കത്തിലെത്തിയത്. 18 വര്‍ഷം പഴക്കമുള്ള ഷാഹിദ് അഫ്രിദിയുടെ റെക്കോര്‍ഡാണ് കീവീസ് താരം തകര്‍ത്തത്. 1996ലെ സിംഗര്‍ കപ്പില്‍ ശ്രീലങ്കയ്ക്കെതിരെ 37 പന്തില്‍നിന്നാണ് അഫ്രിദി അതിവേഗ സെഞ്ച്വറി കണ്ടെത്തിയത്. എന്നാല്‍ ആന്‍ഡേഴ്സന്റെ ബാറ്റിംഗ് വെടിക്കെട്ടില്‍ അഫ്രിദിയുടെ നേട്ടം പഴങ്കഥയായി. 47 പന്തില്‍ 131 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ആന്‍ഡേഴ്സണ്‍ കരീബിയന്‍ ബൗളര്‍മാര്‍ക്കെതിരെ 14 സിക്സറുകളും ആറു ബൗണ്ടറികളുമാണ് അടിച്ചെടുത്തത്. ഒരുപക്ഷെ ക്രിക്കറ്റ് ലോകം കോറി ആന്‍ഡേഴ്സണ്‍ എന്ന പേര് എറെ ചര്‍ച്ച ചെയ്യുന്നത് ഈ സെഞ്ച്വറി പ്രകടനത്തോടെയാകും. ആരാണ്‍ കോറി ആന്‍ഡേഴ്സണ്‍?

2007ല്‍ ന്യൂസിലാന്‍ഡ് ദേശീയ ടീമുമായി കരാറിലെത്തിയപ്പോള്‍ ആന്‍ഡേഴ്സന്റെ പ്രായം വെറും 16 വയസ് മാത്രമായിരുന്നു. ന്യൂസിലാന്‍ഡ് കരാര്‍ ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റര്‍ എന്ന നിലയില്‍ അന്നുമുതല്‍ക്കേ ആന്‍ഡേഴ്സണ്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2007ല്‍ കരാര്‍ ലഭിച്ചെങ്കിലും ആന്‍ഡേഴ്സന്റെ ഏകദിന അരങ്ങേറ്റം 2013 ജൂലൈ 16ന് ഇംഗ്ലണ്ടിനെതിരെയായിരുന്നു. 2013 ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരായ മല്‍സരത്തിലൂടെ ടെസ്റ്റിലും ആന്‍ഡേഴ്സണ്‍ അരങ്ങേറി. കോസ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ആന്‍ഡേഴ്സണെ ഏറ്റവുമേറെ സ്വാധീനിച്ച ക്രിക്കറ്റര്‍ ഷെയ്ന്‍ ബോണ്ട് ആണ്. വിവിധ സ്ഥലങ്ങളിലായി കറങ്ങിനടന്നിരുന്ന ആന്‍ഡേഴ്സണ് ഏറ്റവും ഇഷ്ടപ്പെട്ട വേദി ഹാമില്‍ട്ടണിലെ സെഡ്ഡന്‍ പാര്‍ക്കാണ്.

2008ല്‍ സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പില്‍ വിജയിക്കാനായതും അതേവര്‍ഷം തന്നെ അണ്ടര്‍-19 ലോകകപ്പില്‍ സെമി ഫൈനല്‍ കളിച്ചതുമാണ് കരിയറിലെ മികച്ച നേട്ടമായി കോറി ആന്‍ഡേഴ്സണ്‍ കണക്കാക്കുന്നത്. 2006ല്‍ നടന്ന ഗില്ലറ്റ് കപ്പിലെ പ്ലേയര്‍ ഓഫ് ദി സീരീസ് പുരസ്ക്കാരം ടിം സൗത്തിയുമായി പങ്കുവെച്ചു. ഇടതു ചെവിക്ക് അഞ്ചു ശതമാനം കേള്‍വിശക്തി മാത്രമുള്ള കോറി ആന്‍ഡേഴ്സണ്‍ വൈകല്യത്തെ അതിജീവിക്കുന്ന പ്രകടനമാണ് മൈതാനത്ത് കാഴ്ചവെക്കുന്നത്.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News