FacebookTwitter

ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറി ആന്‍ഡേഴ്സണ്

    User Rating:  / 0
ANderson

ക്യൂന്‍സ്ടൌണ്‍: ഏകദിത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോര്‍ഡ്  ന്യൂസിലാന്‍ഡിന്റെ കോറി ജെ ആന്‍ഡേഴ്സണ്‍ സ്വന്തമാക്കി. വെസ്റ്റിന്‍ഡീസിനെതിരെയുള്ള മൂന്നാം ഏകദിനത്തില്‍  36 പന്തുകളില്‍ നിന്നാണ് ആന്‍ഡേഴ്സണ്‍ സെഞ്ച്വറി നേടിയത്. പാകിസ്ഥാന്റെ അഫ്രീദി 17 വര്‍ഷം മുമ്പ് സ്ഥാപിച്ച റെക്കോര്‍ഡാണ് ആന്‍ഡേഴ്സണ്‍ പഴങ്കഥയാക്കിയത്. അന്ന് 37 പന്തുകളില്‍ നിന്നായിരുന്നു അഫ്രീദി സെഞ്ച്വറി നേടിയത്.

വെന്‍ഡീസിനെതിരെ 47 പന്തുകളില്‍ നിന്ന് 131 റണ്‍സ് നേടി ആന്‍ഡേഴ്സണ്‍ പുറത്താകാതെ നിന്നു. ഇതില്‍ ആറ് ഫോറും 14 സിക്സും ഉള്‍പ്പെടും. ആന്‍ഡേഴ്സിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ന്യൂസിലാന്‍ഡ് വെസ്റ്റിന്‍ഡീസിനെ 159 റണ്‍സിന് പരാജയപ്പെടുത്തി. ആന്‍ഡേഴ്സിന് പുറമേ ന്യൂസിലാന്‍ഡിന് വേണ്ടി ജെസി റൈഡറും സെഞ്ച്വറി നേടി. 104 റണ്‍സാണ് ജെസി റൈഡര്‍ നേടിയത്.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News