FacebookTwitter

വിജയത്തോടെ ദക്ഷിണാഫ്രിക്ക കാലിസിന് വിടചൊല്ലി

    User Rating:  / 0

ഡര്‍ബന്‍: ജാക് കാലിസിന്റെ 18 വര്‍ഷം നീണ്ട കരിയറിന് ഇതിലും നല്ലൊരു യാത്രയപ്പ് ലഭിക്കാനില്ല. സെഞ്ചുറിയുമായി അവസാന ഇന്നിംഗ്സ് അവിസ്മരണീയമാക്കിയതിനൊപ്പം പത്തരമാറ്റ് വിജയത്തോടെ ദക്ഷിണാഫ്രിക്കന്‍ ടീം തങ്ങളുടെ പ്രിയതാരത്തിന് വിടചൊല്ലി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അത്ഭുതങ്ങളൊന്നും പുറത്തെടുക്കാതെ അവസാന ദിനം ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തിന് മുന്നില്‍ തലകുനിച്ച് മടങ്ങിയ യുവഇന്ത്യ 10 വിക്കറ്റിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങി. ആദ്യ ടെസ്റ്റില്‍ കൈപ്പാടകലെ നഷ്ടമായ ജയം ആധാകിരികമായി തന്നെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയപ്പോള്‍ പരമ്പരയും(1-0) ആതിഥേയര്‍ നേടി. സ്കോര്‍: ഇന്ത്യ: 334, 223, ദക്ഷിണാഫ്രിക്ക് 500, 59/0.

68/2 എന്ന സ്കോറില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ വിരാട് കൊഹ്‍ലിയെ നഷ്ടമായതോടെ സമനില തെറ്റി. സ്റ്റെയിന്‍ എറിഞ്ഞ ആദ്യ പന്തില്‍ അമ്പയറുടെ പിഴച്ച തീരുമാനമാണ് ഇന്ത്യയുടെ വിധിയെഴുതിയത്. കൊഹ്‍ലിയുടെ ഷര്‍ട്ടിലുരസി കീപ്പറുടെ കൈകളിലെത്തിയ പന്തിലാണ് അമ്പയര്‍ ഔട്ട് വിധിച്ചത്. 11 റണ്‍സായിരുന്നു കൊഹ്‍ലിയുടെ സമ്പാദ്യം. ഡിആര്‍എസിനെ എതിര്‍ക്കുന്ന ബിസിസിഐ നിലപാടിനെ ആരാധകര്‍പോലും ശപിച്ച നിമിഷമായിരിക്കുമത്. പിന്നീടെത്തിയ രോഹിത് ശര്‍മ, അജിങ്ക്യാ രഹാനെയെ കൂട്ടുപിടിച്ച് നേരിയ പ്രതീക്ഷ നല്‍കി. പരമ്പരയിലെ ഉയര്‍ന്ന സ്കോര്‍ നേടിയെങ്കിലും ശര്‍മയെ(25) വിക്കറ്റിന് മുന്നില്‍ കുടുക്കി ഫിലാന്‍ഡര്‍ ഇന്ത്യയുടെ നേരിയ സമനില പ്രതീക്ഷകള്‍പോലും അസ്ഥാനത്താക്കി.

ക്യാപ്റ്റന്‍ ധോണിയുടേതായിരുന്നു അടുത്ത ഊഴം. അമിതപ്രതിരോധം ഉപേക്ഷിച്ച് ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ച ധോണി(15) റോബിന്‍ പീറ്റേഴ്സന്റെ നിരുപദ്രപവകാരിയായ പന്തില്‍ ക്യാച്ച് നല്‍കി മടങ്ങിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. രവീന്ദ്ര ജഡേജ ഓള്‍റൗണ്ടര്‍ പദവിക്ക് താന്‍ ഒട്ടും അര്‍ഹനല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. പീറ്റേഴ്സന്റെ പന്തില്‍ സിക്സറടിച്ച് നിലപാട് വ്യക്തമാക്കിയ ജഡേജ(8) അതേ ഓവറില്‍ അമിതാവേശം കാട്ടിയാണ് പുറത്തായത്. സാഹചര്യത്തിനനുസരിച്ച് ബാറ്റുവീശാന്‍ ശ്രമിച്ച ഹരാനെ വാലറ്റത്തെ കൂട്ടുപിടിച്ച് നടത്തിയ വീരോചിത ചെറുത്തുനില്‍പ്പാണ് ഇന്ത്യയുടെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയത്. എങ്കിലും സഹീര്‍ ഖാനെയും ഇഷാന്ത് ശര്‍മയെയും കൂട്ടുപിടിച്ച് രഹാനെ നടത്തിയ ചെറുത്തുനില്‍പ്പിന് ഇന്ത്യന്‍ തോല്‍വി അല്‍പം വൈകിപ്പിക്കാനെ ആയുള്ളു. ഫിലാന്‍ഡറിലൂടെ ദക്ഷിണാഫ്രിക്ക രഹാനെയുടെ(96)പ്രതിരോധം ഭേദിച്ചതോടെ ദക്ഷിണാഫ്രിക്ക ജയം ഉറപ്പിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി പീറ്റേഴ്സണ്‍ നാലു വിക്കറ്റെടുത്തപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ സ്റ്റെയിന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ജയത്തിലേക്ക് വേണ്ട 58 റണ്‍സ് അധികം നാടകീയതകളൊന്നും അവശേഷിപ്പിക്കാതെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 31 റണ്‍സോടെ പീറ്റേഴ്സണും 27 റണ്‍സോടെ സ്മിത്തും പുറത്തതാകാതെ നിന്നു.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News

Related Articles