FacebookTwitter

മൈക്കല്‍ ഷൂമാക്കറിന് സ്‌കീയിംഗിനിടെ പരിക്കേറ്റു

    User Rating:  / 0

schumacher_michaelപാരീസ് : ഫോര്‍മുലവണ്‍ ഡ്രൈവര്‍ മൈക്കല്‍ ഷൂമാക്കറിന് സ്‌കീയിംഗിനിടെ പരിക്കേറ്റു. പരിക്ക് ഗുരുതരമാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്രാന്‍സിലെ മെരിബെലില്‍ വെച്ച് നടന്ന അപകടത്തില്‍ ഷുമാക്കറിന് തലയ്ക്കാണ് പരിക്കേറ്റത്. ഒരു സ്വകാര്യ റിസോര്‍ട്ടില്‍ അവധികാലം ചിലവഴിക്കാന്‍ എത്തിയതായിരുന്നു ഷൂമാക്കര്‍.

എന്നാല്‍ സ്‌കീയിംഗിനിടെ ഷുമാക്കറിന്റെ തല ഒരു പാറയിലിടിക്കുകയായിരുന്നുവെന്നും പരിക്ക് ഗുരുതരമല്ലെന്നാണ് കരുതുന്നതെന്നും മെരിബെല്‍ റിസോര്‍ട്ട് ഡയറക്ടര്‍ ക്രിസ്‌റ്റൊഫെ ജരിംഗ്നന്‍ പറയുന്നത്. ഏഴുവട്ടം ഫോര്‍മുലവണ്‍ ലോകകിരീടം നേടിയ ഡ്രൈവറാമണ് ഷൂമാക്കര്‍ 1991ല്‍ ബെല്‍ജിയന്‍ ഗ്രാന്‍പ്രിയിലൂടെയാണ് ഷൂമാക്കര്‍ അരങ്ങേറ്റം കുറിച്ചത്. 2007ല്‍ വിരമിച്ചെങ്കിലും 2010ല്‍ വീണ്ടും തിരിച്ചെത്തി. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ കഴിയാതെ 2012ല്‍ വീണ്ടും ട്രാക്കിനോട് വിടപറഞ്ഞു.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News