FacebookTwitter

കൊച്ചി മാരത്തണ്‍: കിപ്യഗോയും കിപ്രോവും ജേതാക്കള്‍

    User Rating:  / 0

കൊച്ചി: കൊച്ചിയുടെ മാരത്തണ്‍ കുതിപ്പില്‍ കെനിയന്‍ താരങ്ങളുടെ മുന്നേറ്റം. 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍ പുരുഷ വിഭാഗത്തില്‍ ബര്‍ണാഡ് കിപ്യഗോയും വനിതാ വിഭാഗത്തില്‍ ഹേലാ കിപ്രോവും ജേതാക്കളായി. ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലെത്തിയത് ജി. ലക്ഷ്മണും എല്‍. സൂര്യയും. മലയാളി താരം പ്രീജാ ശ്രീധരന്‍ നാലാമതായി ഫിനിഷ് ചെയ്തു.

രാവിലെ ആറേകാലോടെ മഹാരാജാസ് കോളെജ് ഗ്രൗമ്ടില്‍  21 കിലോമീറ്റര്‍ ഹാഫ് മാരത്തണിന് തുടക്കം. മന്ത്രി കെ. ബാബു,എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, അഞ്ജു ബോബി ജോര്‍ജ്, മഞ്ജു വാര്യര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് ഫ്ളാഗ് ഓഫ് ചെയ്തു.

2500 താരങ്ങളാണ് മത്സര വിഭാഗത്തിന്റെ ഭാഗമായത്. മട്ടാഞ്ചേരിയില്‍ പോയി മഹാരാജാസ് കോളെജ് ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തി ഫിനിഷിങ് ലൈനില്‍ ആദ്യം തൊട്ടത് കെനിയന്‍ താരം ബര്‍ണാഡ് കിപ്യാര്‍ഡ്. വനിതാ വിഭാഗത്തില്‍ ഹേലാ കി പ്രോ ആദ്യമെത്തി. ഇന്ത്യന്‍ താരനിരയില്‍ മലയാളികള്‍ നിരാശരാക്കിയില്ല. ജോജി മാത്യുവും പ്രീജാ ശ്രീധരനും ആദ്യ അഞ്ചില്‍ ഇടം പിടിച്ചു. മത്സര വിഭാഗത്തിനു പിന്നാലെ ഏഴു കിലോമീറ്റര്‍ അമേച്വര്‍ റണ്ണും നടന്നു. പങ്കാളികളായത് 7500 പേര്‍.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News

Related Articles