FacebookTwitter

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതെത്തി

    User Rating:  / 0

city wins.ലണ്ടന്‍: ക്രിസ്റ്റല്‍ പാലസിനെതിരായ ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതെത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റി ജയിച്ചത്. നോര്‍വിച്ച് സിറ്റിയെ , മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ലിവര്‍പൂള്‍ ഇന്ന് ചെല്‍സിയെ നേരിടും.

എത്തിഹാദിലെ സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റര്‍ സിറ്റി ഒരിക്കല്‍കൂടി കരുത്തറിയിച്ചു. ക്രിസ്റ്റല്‍ പാലസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം. 66 ആം മിനുറ്റില്‍ ജെക്കോയാണ് സിറ്റിക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി പ്രിമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. നോര്‍വിച്ച് സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയം സ്വന്തമാക്കി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുണൈറ്റഡിന്റെയും ജയം. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ ഡാനി വെല്‍ബെക്കാണ് വിജയഗോള്‍ നേടിയത്.

ലീഗില്‍ ലിവര്‍പൂളും ചെല്‍സിയും ഇന്ന് നേര്‍ക്കുനേര്‍ വരുന്നു. ഇന്ത്യന്‍ സമയം രാത്രി 9 മണഇക്കാണ് മത്സരം. കഴിഞ്ഞ വര്‍ഷം ചെല്‍സി താരം ഇവാനോവിച്ചിന്റെ ചെവി കടിച്ചുമുറിച്ചതിന് ലിവര്‍പൂളിന്റെ സുവാരസിനെ വിലക്കിയിരുന്നു. അതുകൊണ്ടുതന്നെ സുവാരസിന്റെ ഇന്നത്തെ പ്രകടനത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. സിറ്റിയോട് തോറ്റ ശേഷം

വിജയവഴിയില്‍ തിരിച്ചെത്താനുള്ള ശ്രമത്തില്‍കൂടിയാണ് ലിവര്‍പൂള്‍. തങ്ങളുടെ തട്ടകത്താണ് മത്സരമെന്നത് ചെല്‍സിയുടെ ആത്മവിശ്വാസം കൂട്ടുന്നു.ലീഗില്‍ ഒന്നാം സ്ഥാനം തിരികെ പിടിക്കാനിയ ആഴ്‌സനലും ഇന്നിറങ്ങുന്നു. രാത്രി 7 .30 ന് നടക്കുന്ന മത്സരത്തില്‍ ന്യൂ കാസ്റ്റിലാണ് എതിരാളികള്‍. ടോട്ടനം ഇന്ന് സ്‌റ്റോക്ക് സിറ്റി യേയും നേരിടും.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News