FacebookTwitter

കാലിസിന്റെ ചുമലിലേറി ദക്ഷിണാഫ്രിക്ക

    User Rating:  / 0

ഡര്‍ബന്‍: കരിയറില്‍ അവസാന ടെസ്റ്റ് കളിക്കുന്ന ജാക് കാലിസിന്റെ ചുമലിലേറി ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ലീഡിലേക്ക് നീങ്ങുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 334 റണ്‍സിന് മറുപടിയായി മൂന്നാം ദിനം മഴമൂലം നേരത്തെ കളി നിര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യന്‍ സ്കോര്‍ മറികടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് 36 റണ്‍സ് കൂടി മതി. അര്‍ധസെഞ്ചുറിയുമായി ജാക് കാലിസും(78), നൈറ്റ് വാച്ച്മാന്‍ ഡെയ്ല്‍ സ്റ്റെയിനും(0) ആണ് ക്രീസില്‍. നാലാം ദിനം അവിശ്വസനീയ തകര്‍ച്ചയുണ്ടായില്ലെങ്കില്‍ ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക് കുതിക്കും. ഒപ്പം സെഞ്ചുറിയുമായി കാലിസ് വിടവാങ്ങല്‍ ടെസ്റ്റ് അവിസ്മരണീയമാക്കുമോ എന്നും നാളെയറിയാം.

നേരിയ ടേണ്‍ ലഭിച്ച പിച്ചില്‍ രവീന്ദ്ര ജഡേജയായിരുന്നു ഇന്ത്യയുടെ ബൗളിംഗ് കുന്തമുന. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സില്‍ വീണ അഞ്ചു വിക്കറ്റുകളില്‍ നാലും സ്വന്തം പേരിലാക്കി ജഡേജ വിദേശപിച്ചുകളില്‍ അശ്വിന് വെല്ലുവിളിയുയര്‍ത്തി. വിക്കറ്റ് നഷ്ടമില്ലാതെ 81 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ആശിച്ചപോലെയല്ല കാര്യങ്ങള്‍ നടന്നത്. ഉച്ചഭക്ഷണത്തിന് മുമ്പ് തന്നെ ക്യാപ്റ്റന്‍ സ്മിത്ത്(47), പീറ്റേഴ്സണ്‍(62) എന്നിവരെ ജഡേജ മടക്കിയപ്പോള്‍ അംലയെ(3) ബൗള്‍ഡാക്കി ഷാമി ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന കാലിസും ഡിവില്ലിയേഴ്സും ചേര്‍ന്ന് ലീഡ് നേടാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിക്കൊഴിച്ചു. 127 റണ്‍സിന്റെ കൂട്ടുകെട്ടിനൊടുവില്‍ ഡിവില്ലിയേഴ്സ്(74) ഡജേഡയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അധികം വൈകാതെ ഡൂമിനിയെയും(28) ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. അര്‍ധസെഞ്ചുറി നേടി പുറത്താക്കാതെ നില്‍കുന്ന കാലിസിന്റെ മെല്ലെപ്പോക്ക് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാവാനിടയുണ്ട്. 224 പന്തുകളില്‍ 10 ബൗണ്‍റികളോടെയാണ് കാലിസ് 78 റണ്‍സെടുത്തത്.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News

Related Articles