FacebookTwitter

വിരമിക്കലിനൊടുവില്‍ പ്രണയം തിരിച്ചുപിടിച്ച് കാലിസ്

    User Rating:  / 0

ഡര്‍ബന്‍: ടെസ്റ്റ് ക്രിക്കറ്റിനോട് വിടചൊല്ലുന്ന ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക് കാലിസ് തന്റെ പൂര്‍വ കാമുകിയെയും ജീവിതത്തിലേക്ക് തിരിച്ചുവിളിക്കുന്നു. ടെസ്റ്റില്‍ നിന്ന് വിരമിച്ചശേഷം മുന്‍ കാമുകിയും മോഡലും നടിയുമായ ഷാമോണ്‍ ജാര്‍ദിമുമായി വീണ്ടും ഒരുമിക്കാനാണ് കാലിസിന്റെ തീരുമാനം.ആറു വര്‍ഷത്തെ പ്രണത്തിനൊടുവിലാണ് ഇരുവരും വേര്‍ പിരിഞ്ഞത്.

2007 മുതലാണ് ഇരുവരും പ്രണയബദ്ധരായത്. എന്നാല്‍ ഈവര്‍ഷം ജൂണില്‍ വേര്‍പിരിയാന്‍ ഇരുവരും പരസ്പരം തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് കാലിസ് പിന്‍മാറാന്‍ കാരണം ഇരുവരും തമ്മിലുള്ള പ്രണയത്തകര്‍ച്ചയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധിക കൂടിയായ ഷാമോണ്‍ ടീം കളിക്കുന്നയിടങ്ങളിലെല്ലാം മത്സരം കാണാനെത്താറുണ്ട്.

കാലിസിനൊപ്പം ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനങ്ങളിലും ഐപിഎല്‍ മത്സരങ്ങളിലുമെല്ലാം ഷാമോണ്‍ ആനുഗമിച്ചിരുന്നു. ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍വെച്ച് വിവാഹം നടത്താനാണ് ആഹ്രഹമെന്നുവരെ ഷാമോണ്‍ ഒരിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഷാമോണ്‍ കാലിസിന്റെ ജിവിതത്തിലെ ആദ്യ കാമുകയില്ല. 2002ല്‍ മുന്‍ മിസ് ദക്ഷിണാഫ്രിക്ക സിന്‍ഡി നെല്ലുമായി കാലിസ് പ്രണയത്തിലായിരുന്നു. ഇത് തകര്‍ന്നശേഷം 2003ലെ മിസ് സൗത്താഫ്രിക്ക ഫസ്റ്റ് റണ്ണറപ്പായിരുന്ന മരീസ എഗ്ളിയുമായും കാലിസ് പ്രണയത്തിലായി.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News