FacebookTwitter

ആഷസ്: നാലാം ടെസ്റ്റിലും ഓസീസ് ജയത്തിലേക്ക്

    User Rating:  / 0

ബ്രിസ്ബേന്‍: ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ തുടര്‍ച്ചയായ നാലാം ടെസ്റ്റിലും ഓസീസ് ജയത്തിലേക്ക്. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ മികച്ച നിലയിലായിരുന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ കൂട്ടത്തകര്‍ച്ച നേരിട്ടതോടെയാണ് ഓസീസ് വിജയപ്രതീക്ഷകള്‍ സജീവമാക്കിയത്. ആദ്യ ഇന്നിംഗ്സില്‍ 54 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 179 റണ്‍സിന് പുറത്തായി. 231 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങി ഓസീസ് വിക്കറ്റ് നഷ്ടം കൂടാതെ 30 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ക്രീസ് വിട്ടത്.

പത്തുവിക്കറ്റും രണ്ടു ദിവസവും ശേഷിക്കെ ഓസീസിന് ജയത്തിലേക്ക് 201 റണ്‍സ് കൂടി മതി. 18 റണ്‍സോടെ ക്രിസ് റോജേഴ്സും 12 റണ്‍സോടെ ഡേവിഡ് വാര്‍ണറുമാണ് ക്രീസില്‍. നേരത്തെ 164/9 എന്ന നിലയില്‍ മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസീസ് അവസാന വിക്കറ്റില്‍ 40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് പുറത്തായത്. 65 റണ്‍സെടുത്ത ബ്രാഡ് ഹാഡിനാണ് ഓസീസിന്റെ ടോപ്സ്കോറര്‍. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍ നാലും ബ്രോഡ് മൂന്നും വിക്കറ്റെടുത്തു.

എന്നാല്‍ ഭേദപ്പെട്ട ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട് നിരയില്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും(51) കെവിന്‍ പീറ്റേഴ്സണും മാത്രമെ(49) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു. അഞ്ചു വിക്കറ്റെടുത്ത നഥാന്‍ ലിയോണും മൂന്നു വിക്കറ്റെടുത്ത മിച്ചല്‍ ജോണ്‍സണുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അവസാന അഞ്ചു വിക്കറ്റുകള്‍ ആറു റണ്‍സെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 173/5 എന്ന സ്കോറില്‍ നിന്നാണ് ഇംഗ്ലണ്ട് 179ന് പുറത്തായത്. പരമ്പരയിലെ ആദ്യമൂന്നു ടെസ്റ്റും ജയിച്ച് ഓസീസ് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News