FacebookTwitter

സ്റ്റെയിനിന്റെ 'സിക്സറില്‍' ഇന്ത്യ തകര്‍ന്നു

    User Rating:  / 0

ഡര്‍ബന്‍: ഡെയ്ല്‍ സ്റ്റെയിനിന്റെ അതിവേപന്തുകള്‍ക്കു മുമ്പില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ ദക്ഷിണാഫ്രിക്കയ്കക്കെതിരാ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ 334 റണ്‍സിന് പുറത്തായി. 181/1 എന്ന സുരക്ഷിത നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ പ്രതീക്ഷകളെ എറിഞ്ഞിട്ടത് ആറു വിക്കറ്റ് വീഴ്ത്തിയ സ്റ്റെയിനും മൂന്നു വിക്കറ്റ് വീഴ്ത്തിയ മോര്‍ക്കലും ചേര്‍ന്നായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 82 റണ്‍സെടുത്ത് ശക്തമായ നിലയിലാണ്. 46 റണ്‍സോടെ ആല്‍വീരോ പീറ്റേഴ്സണും 35 റണ്‍സുമായി ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും ക്രീസില്‍.

വെളിച്ചക്കുറവുമൂലം രണ്ടാം ദിനത്തിന്റെ ആദ്യസെഷന്‍ പൂര്‍ണമായും നഷ്ടമായിരുന്നു. ഇതിനുശേഷമായിരുന്നു ഇന്ത്യയുടെ കഥ കഴിച്ച രണ്ടു കൂട്ടത്തകര്‍ച്ചകള്‍. സ്റ്റെയിന്‍ തന്നെയായിരുന്നു രണ്ടാം ദിനം ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത് മികച്ച ഫോമിലായിരുന്ന പൂജാരയെ(70) സ്റ്റെയിന്‍ ഡിവില്ലിയേഴ്സിന്റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയ കൊഹ്‌ലി വിജയിയുമൊത്ത് ഇന്ത്യയെ സുരക്ഷിത തീരത്തടുപ്പിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് സ്റ്റെയിന്‍ വീണ്ടും അഞ്ഞടിച്ചത്. സെഞ്ചുറിക്ക് മൂന്ന് റണ്‍സകലെ സ്റ്റെയിനിന്റെ പന്തില്‍ വിജയ്(97)ഡിവില്ലിയേഴ്സിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ രോഹിത ശര്‍മ നേരിട്ട ആദ്യപന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡ്. വിക്കറ്റിനുനേരെവന്ന സ്റ്റെയിനിന്റെ പന്ത് ലീവ് ചെയ്യുകയെന്ന സാഹസത്തിന് ശര്‍മ മുതിര്‍ന്നപ്പോള്‍ മിഡില്‍ സ്റ്റമ്പ് കാറ്റില്‍ പറന്നു. 198/1 എന്ന സുരക്ഷിത നിലയില്‍ നിന്ന് ഇന്ത്യ 199/4ലേക്ക് പതിച്ചു.

രഹാനെയെ കൂട്ടുപിടിച്ച് കൊഹ്‌ലി ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിച്ച ഘട്ടത്തില്‍ മോര്‍ക്കല്‍ വില്ലനായി. കൊഹ്‌ലിയുടെ ബാറ്റിലുരസിയ പന്ത് ഡിവില്ലിയേഴ്സ് അതിമനോഹരമായി കൈയിലൊതുക്കി. 46 റണ്‍സായിരുന്നു കൊഹ്‌ലിയുടെ സമ്പാദ്യം. സ്കോര്‍ 265/5. ക്യാപ്റ്റന്‍ ധോണിയും രഹാനെയും ചേര്‍ന്ന് ഇന്ത്യയെ 300 കടത്തി. എന്നാല്‍ ധോണിയെ(24) സ്മിത്തിന്റെ കൈകകളിലെത്തിച്ച് സ്റ്റെയിന്‍ വീണ്ടും ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. 320 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യന്‍ സ്കോര്‍. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. 14 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്നവരുടെ കൂടാരത്തില്‍ തിരിച്ചെത്തി. 51 റണ്‍സെടുത്ത രഹാനെ മാത്രം പുറത്താകാകെ പൊരുതി. 14 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അവസാന അഞ്ചു വിക്കറ്റ് നഷ്ടമായത്. വിക്കറ്റിന് പിന്നില്‍ അഞ്ചു ക്യാച്ചുകളുമായി ഡിവില്ലിയേഴ്സ് തിളങ്ങിയപ്പോള്‍ ഡൂമിനിയുടെ പന്തില്‍ സ്ലിപ്പില്‍ രവീന്ദ്ര ജഡേജയെ(0) പിടികൂടിയ വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്ന കാലിസ് ടെസ്റ്റ് ക്രിക്കറ്റില്‍ 200 ക്യാച്ചുകളെന്ന നേട്ടം കൈപ്പിടിയിലൊതുക്കി.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News

Related Articles