FacebookTwitter

ക്രിക്കറ്റ് ലോകത്തെ വേദനിപ്പിച്ച് ജാക്ക് കാലിസും ടെസ്റ്റ് മതിയാക്കുന്നു

    User Rating:  / 1

ഡര്‍ബന്‍: സച്ചിന്റെ വിരമിക്കലില്‍ വേദനിക്കുന്ന ക്രിക്കറ്റ് ലോകത്തിന് മറ്റൊരു ഇതിഹാസത്തെക്കൂടി നഷ്ടമാകുന്നു. ദക്ഷിണാഫ്രിക്കയുടെ ഓള്‍ റൗണ്ടര്‍ ജാക് കാലിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. നാളെ ഡര്‍ബനില്‍ ഇന്ത്യക്കെതിരെ തുടങ്ങുന്ന ടെസ്റ്റിന് ശേഷം കാലിസ് ടെസ്റ്റ് മതിയാക്കും. ലോകം കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് കാലിസ്‍. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് കാലിസ് നടത്തിയിട്ടുള്ളത്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും എതിരിളികള്‍ക്ക് കാലിസ് എന്നും ഒരു വെല്ലുവിളിയാണ് കാലിസ്. ദക്ഷിണാഫ്രിക്ക കണ്ടതില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ് കാലിസ്. സമീപകാലത്തെ ബാറ്റിംഗ് പരാജയങ്ങള്‍ക്കൊടുവില്‍ ടീമിന് ബാധ്യതയാകേണ്ടെന്ന തിരിച്ചറിവിനൊടുവിലാണ് കാലിസ് ടെസ്റ്റ് ക്യാപ് അഴിക്കുന്നത്.

2015 ലോകകപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക് നേടിക്കൊടുക്കുമെന്ന അടങ്ങാത്ത ആഗ്രഹം സഫലമാക്കുമെന്ന ഉറച്ച തീരുമാനമെടുത്താണ് 18 വര്‍ഷത്തെ ടെസ്റ്റ് കരിയര്‍ കാലിസ് അവസാനിപ്പിക്കുന്നത്. 1995ല്‍ ഇരുപതാം വയസ്സില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം. 165 ടെസ്റ്റ് കളിച്ചു. നേടിയത് 13,174 റണ്‍സ്. 44 സെഞ്ച്വറിയും 58 അര്‍ദ്ധ സെഞ്ച്വറിയും സ്വന്തം പേരില്‍ ചേര്‍ത്തു. സച്ചിന്റെ 51 ടെസ്റ്റ് സെഞ്ച്വറി തത്കാലം സുരക്ഷിതം. 55.12 ആണ് ബാറ്റിംഗ് ശരാശരി. ബൗളിംഗിലും കാലിസ് മാറ്റ് കുറച്ചില്ല. 292 വിക്കറ്റുകള്‍ വീഴ്ത്തി. ചോരാത്ത കൈകളുമായി സ്ലിപ്പില്‍ കാലിസ് മികവുകാട്ടി. 199 ക്യാച്ച് അക്കൗണ്ടില്‍ ചേര്‍ത്തു. ലാറയ്ക്കും പോണ്ടിംഗിനും സച്ചിനും പിന്നാലെ ക്യാലിസും വിടവാങ്ങുമ്പോള്‍ ക്രിക്കറ്റിന്റെ സുവര്‍ണ തലമുറയാണ് അസ്തമിക്കുന്നത്.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News