FacebookTwitter

ഇന്ത്യയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക സമനില വഴങ്ങി

    User Rating:  / 0

ജൊഹ്നാസ്ബര്‍ഗ്: ആവേശപ്പോരാട്ടത്തിനൊടുവില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനില. ഏകദിന ക്രിക്കറ്റിനോളം ആവേശം നിറഞ്ഞ അവസാനദിനം ഐതിഹാസിക ടെസ്റ്റ് ജയം ദക്ഷിണാഫ്രിക്കയ്ക്ക് കൈയകലത്തില്‍ നഷ്ടമായപ്പോള്‍ ജയം പ്രതീക്ഷിച്ചറിങ്ങിയ ഇന്ത്യയ്ക്ക് ഒടുവില്‍ സമനിലയുടെ ആശ്വാസം. സ്കോര്‍: ഇന്ത്യ: 280, 421, ദക്ഷിണാഫ്രിക്ക: 244, 450/7. വിരാട് കൊഹ്‌ലിയാണ് കളിയിലെ കേമന്‍.

458 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 138/2 എന്ന നിലയിലാണ് അവസാന ദിനം ക്രീസിലിറങ്ങിയത്. അഞ്ചാം ദിനം തുടക്കത്തിലെ ആല്‍വീരോ പീറ്റേഴ്സണെയും(76), ജാക് കാലിസിനെയും(34) നഷ്ടമായി പരാജയം തുറിച്ചുനോക്കിയ ഘട്ടത്തില്‍ ഫാഫ് ഡൂപ്ലെസിസും(134) എ ബി ഡിവില്ലിയേഴ്സും(103) ചേര്‍ന്ന് നടത്തിയ വീരോചിത പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിന് തൊട്ടടുത്തെത്തിച്ചത്. ആക്രമണവും പ്രതിരോധവും ഒരുപോലെ സമന്വയിപ്പിച്ച് ഇരുവരും ചേര്‍ന്ന് നടത്തിയ പോരാട്ടം ദക്ഷിണാഫ്രിക്കയ്ക്ക് ഓര്‍മയിലെന്നും സൂക്ഷിക്കാനുള്ളൊരു ജയം സമ്മാനിക്കുമെന്ന ഘട്ടത്തിലാണ് ഇഷാന്ത് ശര്‍മ ഇന്ത്യയുടെ രക്ഷകനായത്.

ജയത്തിലേക്ക് 73 പന്തില്‍ 58 റണ്‍സ് വേണ്ട ഘട്ടത്തില്‍ ഡിവില്ലിയേഴ്സിനെ ബൗള്‍ഡാക്കി ഇഷാന്ത് ദക്ഷിണാഫ്രിക്കയുടെ വിജയദാഹം തണുപ്പിച്ചു. പിന്നീടെത്തിയ ഡൂമിനിയെ(5) ഷാമി പുറത്താക്കിയതോടെ ഇന്ത്യയും അകലെയൊരു ജയപ്രതീക്ഷ കാത്തു. എന്നാല്‍ ഫിലാന്‍ഡറെ കൂട്ടുപിടിച്ച് ഡൂപ്ലെസി പോരാട്ടം തുടര്‍ന്നപ്പോള്‍ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലായി. സ്കോര്‍ 442ല്‍ നില്‍ക്കെ ഡൂപ്ലെസി(134) രഹാനെയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്കയുടെ ജയപ്രതീക്ഷ മങ്ങി.

ഡൂപ്ലെസി പുറത്താവുമ്പോള്‍ 19 പന്തില്‍ 16 റണ്‍സ് മതിയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ജയത്തിന്. ഒടുവില്‍ ബാക്കിയുള്ള പന്തുകളില്‍ വിക്കറ്റ് കളയാതെ സൂക്ഷിച്ച സ്റ്റെയിനും(6 നോട്ടൗട്ട്) ഫിലാന്‍ഡറും(25 നോട്ടൗട്ട്) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് സമനില നേടിക്കൊടുത്തു. ഇന്ത്യക്കായി ഷാമി മൂന്നു വിക്കറ്റെടുത്തു. കൈയകലത്തില്‍ ജയം നഷ്ടമായ ദക്ഷിണാഫ്രിക്കയും ഉറപ്പിച്ച ജയം ദക്ഷിണാഫ്രിക്കയുടെ പോരാട്ടവീര്യത്തിനുമുന്നില്‍ അടിയറവെച്ച ഇന്ത്യക്കും ഒരുപോലെ നിരാശസമ്മാനിച്ച് ടെസ്റ്റ് റാങ്കിംഗിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ യഥാര്‍ഥ പോരാട്ടം കാഴ്ചവെച്ച് ക്രീസ് വിട്ടു. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം 26ന് ഡര്‍ബനില്‍ തുടങ്ങും.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News

Related Articles