FacebookTwitter

2022ലെ ലോകകപ്പ് ഫുട്ബോളിന് ഇന്ത്യക്ക് യോഗ്യത നേടാനാവും: സച്ചിന്‍

    User Rating:  / 0

കൊല്‍ക്കത്ത: 2022ലെ ലോകകപ്പ് ഫുട്ബോളിന് ഇന്ത്യക്ക് യോഗ്യത നേടാനാവുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 2017ലെ അണ്ടര്‍-17 ലോകകപ്പിന് ഇന്ത്യ ആതിഥ്യമരുളുന്നു എന്നതിനാല്‍ 2022ലെ ലോകകപ്പിന് യോഗ്യ നേടുക എന്നത് വിദൂര സ്വപ്നമല്ലെന്നും സച്ചിന്‍ പറഞ്ഞു. എന്നാല്‍ ഒരു കെട്ടിടത്തിന്റെ നൂറാം നിലയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ കഴിയാത്തതുപോലെ ആദ്യ നിലയില്‍ നിന്ന് കയറി കെട്ടിടത്തിന് മുകളിലെത്താനാണ് നമ്മള്‍ ശ്രമിക്കേണ്ടതെന്നും സച്ചിന്‍ പറഞ്ഞു.

ലോകകപ്പ് കളിക്കുക എന്നത് ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്ന അത്ഭുതമല്ല. ഇതൊരു യാത്രയാണ്. ഓരോ യാത്രയും പുറപ്പെടും മുമ്പ് ചില മുന്നൊരുക്കങ്ങള്‍ അത്യാവശ്യവുമാണ്. ഏറ്റവും മികച്ച പ്രതിഭകളെ കണ്ടെത്താനും അവരെ കളിയിലേക്ക് ആകര്‍ഷിക്കാനുമായി ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ വേണം. യുവതാരങ്ങള്‍ക്ക് പ്രഫഷണല്‍ രീതിയലുള്ള പരിശീലനം നല്‍കണം.

ഇത്തരത്തില്‍ എല്ലാ കാര്യങ്ങളും ഒരുമിച്ചുവന്നാലെ ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിന് യോഗ്യത നേടാനാവു. ആദ്യ ടൂര്‍ണമെന്റില്‍ തന്നെ എതിരാളികളെ നമ്മള്‍ അട്ടിമറിക്കുമെന്നും പ്രതീക്ഷിക്കരുത്. പടിപടിയായി മാത്രമെ നമുക്ക് മുന്നോട്ടുപോവാനാവൂ എന്നും സച്ചിന്‍ പറഞ്ഞു.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News

Related Articles