FacebookTwitter

സഹീര്‍ഖാന് ടെസ്റ്റില്‍ 300 വിക്കറ്റ്

    User Rating:  / 2

ജൊഹാന്നസ്ബര്‍ഗ്: സഹീര്‍ഖാന് ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് സഹീര്‍ഖാന്‍ 300 വിക്കറ്റ് നേട്ടം കൈവരിച്ചത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സില്‍ 34 റണ്‍സെടുത്ത ജാക്ക് കാലിസിനെ പുറത്താക്കിയാണ് സഹീര്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. എല്‍ബിഡബ്ല്യൂവിലൂടെയാണ് കാലിസിനെ സഹീര്‍ പുറത്താക്കിയത്. 300 വിക്കറ്റ് നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളറാണ് സഹീര്‍ഖാന്‍. കപില്‍ദേവ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് സഹീറിന് മുമ്പ് 300 വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുള്ളത്. കരിയറിലെ എന്‍പത്തിയൊമ്പതാമത്തെ ടെസ്റ്റാണ് സഹീര്‍ കളിക്കുന്നത്. 2000 നവംബറില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു സഹീര്‍ഖാന്റെ ടെസ്റ്റ് അരങ്ങേറ്റം. കരിയറില്‍ ഉടനീളം പരിക്കിനോട് പൊരുതിയാണ് 300 വിക്കറ്റ് നേട്ടം സഹീര്‍ സ്വന്തമാക്കിയതെന്നത് ശ്രദ്ധേയമായ കാര്യമാണ്.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News