FacebookTwitter

ആഷസിനിടയില്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രേം സ്വാന്‍ വിരമിച്ചു

    User Rating:  / 1

മെല്‍ബണ്‍: ആഷസ് പരമ്പര അടിയറവെച്ച ഇംഗ്ലണ്ടിന് മറ്റൊരു കനത്ത തിരിച്ചടി. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഗ്രേം സ്വാന്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് പൊടുന്നനെ കളി മതിയാക്കി. ആഷസിലെ ബോക്സിംഗ് ഡേ ടെസ്റ്റ് ഡിസംബര്‍ 26ന് ആരംഭിക്കാനിരിക്കെയാണ് സ്വാന്‍ കളി മതിയാക്കിയത്. അന്താരാഷ്ട്ര മല്‍സരങ്ങളിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഇനി കളിക്കില്ലെന്നാണ് 34കാരനായ സ്വാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് അറിയിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം തനിക്ക് കുടുംബത്തെപ്പോലെയാണെന്ന് പറഞ്ഞ സ്വാന്‍, കളി മതിയാക്കാനുള്ള തീരുമാനം അതീവ ബുദ്ധിമുട്ടേറിയതാണെന്നും വ്യക്തമാക്കി. എന്നാല്‍ ഇതാണ് വിരമിക്കാനുള്ള ശരിയായ സമയമെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഫോമില്‍ കളിച്ചുവന്ന സ്വാനിന് പക്ഷെ ആഷസില്‍ തൊട്ടതെല്ലാം പിഴച്ചു. മൂന്നു ടെസ്റ്റുകളില്‍നിന്ന് 80 റണ്‍സ് ശരാശരിയില്‍ ഏഴു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. 2008ല്‍ ടെസ്റ്റില്‍ അരങ്ങേറിയ സ്വാന്‍ 60 ടെസ്റ്റുകളില്‍നിന്ന് 255 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ ആറാം സ്ഥാനത്തുള്ള ഇംഗ്ലീഷ് താരമാണ് സ്വാന്‍. 79 ഏകദിനങ്ങളില്‍നിന്ന് 104 വിക്കറ്റും 39 ട്വന്റി20 മല്‍സരങ്ങളില്‍നിന്ന് 51 വിക്കറ്റും സ്വാന്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News