FacebookTwitter

കൊഹ്‌ലിക്ക് നാലു റണ്‍സകലെ സെഞ്ചുറി നഷ്ടം

    User Rating:  / 0

ജൊഹ്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. സെഞ്ചുറിയിലേക്ക് നാലു റണ്‍സകലെ വിരാട് കൊഹ്‌ലി(96) പുറത്തായി. 153 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെയും ആറു റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റുകള്‍ കൂടി നഷ്ടമായ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്തിട്ടുണ്ട്. ധോണിയും(5) രഹാനെ(1)യുമാണ് ക്രീസില്‍.

കൂറ്റന്‍ ലീഡ് ലക്ഷ്യമിട്ട് ക്രീസിലെത്തിയ ഇന്ത്യക്ക് നാലാം ദിനം ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 153 റണ്‍സെടുത്ത പൂജാരയെ കാലിസ് ഡിവില്ലിയേഴ്സിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ രോഹിത് ശര്‍മയെ കാലിസ് തന്നെ ക്ലീന്‍ ബൗള്‍ഡാക്കി. ആറു റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.

സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന കൊഹ്‌ലി 96ല്‍ നില്‍ക്കെ ഡുമിനിയെ കട്ട് ചെയ്യാന്‍ ശ്രമിച്ചാണ് പുറത്തായത്. നാലാം നമ്പറിലിറങ്ങി രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പദവിയാണ് കൊഹ്‌ലിക്ക് കൈപ്പാടകലെ നഷ്ടമായത്.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News