FacebookTwitter

കൊഹ്‌ലിയും പൂജാരയും സച്ചിനെയും ദ്രാവിഡിനെയും അനുസ്മരിപ്പിക്കുന്നു: ഗവാസ്കര്‍

    User Rating:  / 0

ജൊഹ്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് കൊഹ്‌ലിയുടെയും ചേതേശ്വര്‍ പൂജാരയുടെ ബാറ്റിംഗ് ഇതിഹാസതാരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും രാഹുല്‍ ദ്രാവിഡിനെയും അനുസ്മരിപ്പിക്കുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. പൂജാരയുടെ ബാറ്റിംഗ് ശരിക്കും ദ്രാവിഡിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ദ്രാവിഡിന്റെ അതേ റണ്‍ ദാഹം പൂജാരയില്‍ കാണാനായി.

ടീമിനായുള്ള പൂര്‍ണ സമര്‍പ്പണവും ആ പ്രകടനത്തില്‍ കാണാമായിരുന്നു. നാലാം നമ്പറില്‍ കൊഹ്‌ലിയുടെ ബാറ്റിംഗും അനുപമമായിരുന്നു. സച്ചിനെയും ദ്രാവിഡിനെയുംപോലെ ദശകങ്ങളോളം ഇരുവരും ഇത് തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗവാസ്കര്‍ പറഞ്ഞു.

ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുക്കെട്ടുകളില്‍ പങ്കാളികളായവരാണ് സച്ചിനും ദ്രാവിഡും. സച്ചിനും ദ്രാവിഡും ഇരുപതോളം സെഞ്ചുറി കൂട്ടുക്കെട്ടുകളില്‍ പങ്കാളികളാണ്. 6920 റണ്‍സാണ് ഇരുവരുംചേര്‍ന്ന് ഇന്ത്യക്കായി കൂട്ടുക്കെട്ടിലൂടെ നേടിയത്.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News

Related Articles