FacebookTwitter

വിവാഹ പ്രായം 16 ആക്കണം : കാന്തപുരം

    User Rating:  / 1
kanthapuram

കോഴിക്കോട് : പെണ്‍കുട്ടികള്‍ വഴിപിഴക്കാതിരിക്കാന്‍  വിവാഹ പ്രായം 16 ആക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. ഇത് ശൈശവ വിവാഹമായി കാണാനാവില്ലെന്നും എല്ലാമതങ്ങള്‍ക്കും ഈ നിര്‍ദ്ദേശം സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം സമുദായത്തിലെ ശൈശവ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചുകൊണ്ടുള്ള വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിനു പിന്നാലെയാണു കാന്തപുരം കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ പ്രതികരണം. 18 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടേയും 21 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടേയും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നാണു വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചശേഷം സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ പറയുന്നത്.

വിവാഹ പ്രായം സംബന്ധിച്ചു നിയമ സെക്രട്ടറി സര്‍ക്കാറിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Add comment





 

 

 

Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

ARCHIVED ARTICLES

Related Articles