FacebookTwitter

ജൈവ കൃഷിയുടെ മറവില്‍ അട്ടപ്പാടിയില്‍ ഭൂമാഫിയയുടെ വിളയാട്ടം

    User Rating:  / 0
    PoorBest 

 />
പാലക്കാട്: ആയുര്‍വേദ മരുന്ന് കൃഷിക്ക് എന്ന പേരില്‍ അതീവ പാരിസ്ഥിതി ദുര്‍ബലമേഖലയായ അട്ടപ്പാടിയില്‍ റിയല്‍എസ്റ്റേറ്റ് മാഫിയയുടെ വിളയാട്ടം. അഗളി വില്ലേജിലെ നരസിമുക്കില്‍ 20 ഏക്കര്‍ ഭൂമി ഇടിച്ചു നിരത്തിയ റിയല്‍ എസ്റ്റേറ്റ് മാഫിയ സ്ഥലം പ്ലോട്ടുകളാക്കി കച്ചവടം നടത്തുകയാണ്.

മൂന്ന് വര്‍ഷം മുമ്പ് നാല് സ്വകാര്യവ്യക്തികളാണ് കൃഷി ആവശ്യത്തിനെന്ന് കാണിച്ച് അട്ടപ്പാടി അഗളിയില്‍ 20 ഏക്കര്‍ ഭൂമി വാങ്ങിയത്. അഗളി വില്ലേജിലെ നരസിമുക്കില്‍ വനഭൂമിയ്ക്കും ആദിവാസി ഭൂമിയ്ക്കും ഇടയിലുള്ള 379 എന്ന സര്‍വേ നമ്പറില്‍ ഉള്‍പ്പെട്ടതാണ് ഭൂമി. ഇവിടെ മണ്ണ് നീക്കം ചെയ്തുള്ള ഒരു നിര്‍മ്മാണപ്രവര്‍ത്തനവും നടത്താന്‍ അനുമതിയില്ലാത്തതാണെന്നും, കൃഷിക്കായി മാത്രം സ്ഥലം ഉപയോഗപ്പെടുത്താം എന്നും കാണിച്ച് അഗളി വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയിരുന്നു.

എന്നാല്‍ ഈ 20 ഏക്കറില്‍ മലയിടിച്ച് നിരത്തി ഭൂമി പ്ലോട്ടാക്കി വില്‍ക്കുകയാണ്. ഈ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഞങ്ങള്‍ ഇതേക്കുറിച്ച് അന്വേഷിച്ചത്. ആയുര്‍വേദ മരുന്ന് കൃഷിക്കെന്ന പേരില്‍ തുടങ്ങിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആയുര്‍വില്ല , ഓഫ് സൈലന്റ് വാലി (ayurville , off silent valley) എന്ന റിസോര്‍ട്ട് പ്രൊജക്ടിനായാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി.

ഭവാനിപ്പുഴയുടെ തീരത്തുള്ള ഈ പ്രദേശത്ത് ആയുര്‍വേദ കൃഷി നടത്താന്‍ എന്നു പറഞ്ഞ് മരങ്ങള്‍ വെട്ടിമാറ്റി 5 സെന്റ് വീതമുള്ള 291 പ്ലോട്ടുകളാക്കി തിരിച്ചിരിക്കുന്നു. നിര്‍ദിഷ്ഠ പ്രൊജക്ടിന്റെ രൂപരേഖയും പ്ലോട്ടിന്റെ വിലയും, പ്ലോട്ട് വാങ്ങാന്‍ ബന്ധപ്പെടേണ്ട നമ്പറും അടക്കം ആയുര്‍വില്ല പ്രൊജക്ടിന്റെ വെബ്സൈറ്റില്‍ ഞങ്ങള്‍ കണ്ടു.

പ്ലോട്ട് വാങ്ങാന്‍ താല്‍പര്യപ്പെടുന്നയാള്‍ എന്നു പറഞ്ഞ് ആയുര്‍വില്ല പ്രൊജക്ട് ഓഫീസറെ ഞങ്ങള്‍ ടെലഫോണില്‍ വിളിച്ചു. സ്ഥലത്തെ 50 ലേറെ പ്ലോട്ടുകള്‍ ഇതിനോടകം വില്‍പ്പന നടത്തിയിട്ടുണ്ട് എന്നും വില്ല നിര്‍മ്മിച്ച് തരുമെന്നും പ്രൊജക്ട് ഓഫീസര്‍ പറഞ്ഞു..

ഫോണ്‍ സംഭാഷണം ഇങ്ങനെയായിരുന്നു:

റിപ്പോര്‍ട്ടര്‍ : പൈസ ഇന്‍വെസ്റ് ചെയ്തിടാനായിരുന്നു, കുറച്ച് കഴിഞ്ഞ് മറിച്ചു വില്‍ക്കാന്‍ പറ്റുമോ? അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടാകാനിടയുണ്ടോ ?

ഹരി (പ്രൊജക്ട് ഓഫീസര്‍) : ചെയ്യാം, ചെയ്യാം... നമുക്കങ്ങനെ ഓള്‍മോസ്റ് 70 പ്ലോട്ടോളം അങ്ങനെ വിറ്റുപോയിട്ടുണ്ട്. ഭൂമി വാങ്ങിയവരില്‍ മിക്കവരും same purpose ആണ് ഉദ്ദേശിക്കുന്നത്. മറിച്ചു കൊടുക്കാം, റിസോര്‍ട്ട് വെക്കാം..റിസോര്‍ട്ടിനുള്ള idea വെറെ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്വയം വെക്കാം.

അഞ്ച് സെന്റ് വരുന്ന പ്ലോട്ടൊന്നിന് 2 ലക്ഷം രൂപ മുതല്‍ വിലയുണ്ട്. പുഴയോട് അടുത്തുകിടക്കുന്ന പ്ലോട്ടുകള്‍ക്ക് വിലകൂടും. വാഹനം പാര്‍ക്ക് ചെയ്യാനായി പ്രത്യേകം പ്ലോട്ടുകള്‍ തന്നെ സൈറ്റ് മാപ്പില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ഒരു മഴ കഴിഞ്ഞപ്പോള്‍ ഇടിച്ചു നിരത്തിയ മലയില്‍ നിന്ന് മണ്ണൊലിച്ചിറങ്ങി ഭവാനിപ്പുഴ ഏതാണ്ട് മൂടിയ അവസ്ഥയിലായി.

മൂന്ന് മാസത്തിനുള്ളില്‍ വില്ലകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും എന്നാണ് ആയുര്‍വില്ല പ്രൊജക്ട് ഓഫീസര്‍ പറഞ്ഞത്.

ടെലഫോണ്‍ സംഭാഷണം :
റിപ്പോര്‍ട്ടര്‍ : പട്ടയം ഉള്ള ഭൂമിയാണോ ?
പ്രൊജക്ട് ഓഫീസര്‍ : പട്ടയവും , എന്‍ഒസിയും ഒക്കെയുണ്ട്, എല്ലാ രേഖകളും ശരിയാക്കാം, സൈറ്റ് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്, മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.

ഓര്‍ഗാനിക് ഫാര്‍മിങ് എന്ന പേരില്‍ ഭൂമി നിരത്തിയെടുത്ത് പേരിന് കുറച്ചുകാലം കൃഷി നടത്തും . പിന്നീട് വൈദ്യുതവേലി സ്ഥാപിച്ച് പ്ലോട്ടുകളാക്കും.. ഒരിക്കലും തിരിച്ചറിയാനാകാത്ത വിധത്തില്‍ ഇവിടം പിന്നീട് റിസോര്‍ട്ടുകളോ വില്ലകളോ ആകും. അതല്ലെങ്കില്‍ സ്വകാര്യവ്യക്തികള്‍ക്ക് വില്‍ക്കും. അതീവ പാരിസ്ഥിതി ദുര്‍ബലമേഖലയായ അട്ടപ്പാടിയില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ സജീവമാകുന്നത് ഇങ്ങനെയാണ്.

Add comment

 

 

 

Article Calendar

April 2019
Mon Tue Wed Thu Fri Sat Sun
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 1 2 3 4 5

Related Articles