FacebookTwitter

പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം യുസേബിയോ അന്തരിച്ചു

    User Rating:  / 0
    PoorBest 

eusebioലിസ്ബണ്‍ : പോര്‍ച്ചുഗലിന്റെ എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരമായ യുസേബിയോ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 71കാരനായ യുസേബിയയുടെ അന്ത്യം. കുറച്ചു വര്‍ഷമായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കരിംപുലിയെന്ന് അറിയപ്പെടുന്ന യുസേബിയോ 1966 ഇംഗ്ലണ്ടില്‍ നടന്ന ലോകക്കപ്പില്‍ പോര്‍ച്ചുഗലിന്‍റെ വിസ്മയ കുതിപ്പിന് നേതൃത്വം നല്‍കിയതോടെയാണ് ലോതകാരമായി മാറിയത്.

1966-ലെ ലോകകപ്പില്‍ ടോപ്‌സ്‌കോററായിരുന്നു യുസേബിയോ. അന്ന് പോര്‍ച്ചുഗല്‍ ടീം സെമിഫൈനലില്‍ എത്തി. 715 മത്സരങ്ങളില്‍ നിന്ന് യുസേബി 727 ഗോളുകളാണ് നേടിയത്. 1965-ലെ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയറായും യുസേബിയെ തെരഞ്ഞെടുത്തിട്ടുണ്ട്.

2004-ല്‍ യുഫായുടെ സുവര്‍ണജൂബിലി ആഘോഷത്തില്‍ ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരില്‍ ഏഴാമനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പോര്‍ച്ചുഗലില്‍ യൂറോകപ്പ് നടന്നപ്പോള്‍ മുഖ്യസംഘാടകനായിരുന്നു യുസേബിയോ.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2