FacebookTwitter

ലെവന്‍ഡോവ്സ്കി ബയേണില്‍

    User Rating:  / 1
    PoorBest 

മ്യൂണിക്: പോളിഷ് സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി ബ്യുണ്ടെസ് ലീഗ് ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കില്‍. ജര്‍മന്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നാണ് ലെവന്‍ഡോവ്സ്കി ബയേണിലെത്തുന്നത്. സീസണൊടുവില്‍ കരാര്‍ പൂര്‍ത്തിയാവുന്നതോടെ ലെവന്‍ഡോവ്സ്കി ബയേണിനായി ബൂട്ടണിയും.

ഈ വര്‍ഷം ജൂലൈ മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. എത്ര തുകയ്ക്കാണ് 25കാരനായ ലെവന്‍ഡോവ്സ്കി ബയേണിലേക്ക് ചേക്കേറുന്നതെന്ന കാര്യം വ്യക്തമല്ല. 2010ലാണ് ലെവന്‍ഡോവ്സ്കി ഡോര്‍ട്മുണ്ടിലെത്തിയത്.

ഈ സീസണിലെ 11 ഗോളടക്കം 115 മത്സരങ്ങളില്‍ നിന്ന് 65 ഗോളാണ് ലെവന്‍ഡോവ്സ്കിയുടെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ റൊണാള്‍ഡോ ഉള്‍പ്പെട്ട റയലിനെതിരെ നാലു ഗോളുകള്‍ നേടി ലെവന്‍ഡോവ്സകി റയല്‍ ആരാധകരെ ഞെട്ടിച്ചിരുന്നു.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2