FacebookTwitter

മെസി എന്നെ അനുസ്മരിപ്പിക്കുന്നു: പെലെ

    User Rating:  / 0
    PoorBest 
Lionel Messi

റിയോഡി ജനീറോ: അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പ്രകടനം പലപ്പോഴും തന്നെ അനുസ്മരിപ്പിക്കുന്നുവെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ. പരിക്കുകകാരണം കളിക്കളത്തില്‍ നിന്നു വിട്ടു നില്‍ക്കുയാണങ്കിലും തുടര്‍ച്ചയായ അഞ്ചാം വര്‍ഷം ഫിഫയുടെ മികച്ച ഫുട്ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിന് മെസി തന്നെയാണ് അര്‍ഹനെന്നും ഫിഫ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പെലെ വ്യക്തമാക്കി.

ഫ്രാങ്ക് റിബറിക്കും ഇബ്രാഹ്മോവിച്ചിനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുമെല്ലാം അവരുടേതായ സവിശേഷതകളുണ്ട്. എല്ലാവരും എന്നെപ്പോലെ അക്രമണോത്സുക ഫുട്ബോളിന്റെ വക്താക്കളുമാണ്. എങ്കിലും ടീമിനുവേണ്ടിയുള്ള കളിയും സ്ഥാനവും കണക്കിലെടുക്കുമ്പോള്‍ ഞാനുമായി ഏറ്റവുമധികം പൊരുത്തമുള്ളത് മെസിക്കു തന്നെയാണ്-പെലെ വ്യക്തമാക്കി.

തന്റെ ഇഷ്ടകളിക്കാരന്‍ ആരെന്ന ചോദ്യത്തിന് പെലെയുടെ മറുപടി ഇതായിരുന്നു. റൊണാള്‍ഡോയും ഇബ്രാഹ്മോവിച്ചും ഒരേനിലവാരമുള്ള കളിക്കാരാണ്. റിബറിയാകട്ടെ ക്ലാസിക് പ്ലേ മേക്കറും. എന്നാല്‍ മെസിയാകട്ടെ ആരുമായും താരതമ്യം ചെയ്യാനാവാത്ത കളിക്കാരനും. ഈ മാസം 13നാണ് ഏറ്റവും മികച്ച ഫു്ട്ബോള്‍ താരത്തിനുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്കാരം പ്രഖ്യാപിക്കുക. ഫ്രങ്ക് റിബറിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് മെസിയ്ക്കൊപ്പം അന്തിമ പട്ടികയിലുള്ളത്.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2