FacebookTwitter

ലോകകപ്പ് ഫുട്ബോള്‍ ഫിക്സചറായി; സ്പെയിനും ഹോളണ്ടും ഒരേ ഗ്രൂപ്പില്‍

    User Rating:  / 1
    PoorBest 

സൂറിച്ച്: അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ഫിക്സചറായി. നിലവിലെ ചാമ്പ്യന്‍മാരായ സ്പെയിനും കരുത്തരായ ഹോളണ്ടും ഉള്‍പ്പെടുന്ന ബി ഗ്രൂപ്പ് ആയിരിക്കും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടത്തിന് വേദിയാവുക. ചിലിയും ഓസ്ട്രേലിയയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ആതിഥേയരായ ബ്രസീലിനൊപ്പം കാമറൂണ്‍, മെക്സിക്കോ, ക്രൊയേഷ്യ ടീമുകളാണ് എ ഗ്രൂപ്പില്‍.

ഇറ്റലിയും ഇംഗ്ലണ്ടും ഉള്‍പ്പെടുന്നതാണ് ഡി ഗ്രൂപ്പ്. അര്‍ജന്റീന ഉള്‍പ്പെടുന്ന എഫ് ഗ്രൂപ്പില്‍ നൈജീരിയയും ഇറാനും ബോസ്നിയ ഹെര്‍സിഗോവിനയുമാണ് മറ്റു ടീമുകള്‍. ജര്‍മനിയും ഘാനയും അമേരിക്കയും പോര്‍ച്ചുഗലും ഉള്‍പ്പെടുന്ന ജി ഗ്രൂപ്പായിരിക്കും ഗ്രൂപ്പ് ഘട്ടത്തിലെ മരണഗ്രൂപ്പെന്നാണ് വിലയിരുത്തല്‍. ആതിഥേയരായ ബ്രസീലും നിലവിലെ ചാമ്പ്യന്‍മാരായ സ്പെയിനും ഫൈനലിന് മുമ്പ് നേര്‍ക്കു നേര്‍ പോരാടേണ്ടിവരില്ലെന്നതും പ്രത്യേകതയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ മുന്നിലെത്തുന്ന രണ്ടു ടീമുകളായിരിക്കും ഓരോ ഗ്രൂപ്പില്‍ നിന്നും അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക.

ലോകകപ്പ് പ്രാഥമിക ഘട്ടത്തിലെ ടീമുകളും ഗ്രൂപ്പും
ഗ്രൂപ്പ് എ: ബ്രസീല്‍, ക്രൊയേഷ്യ, മെക്സിക്കോ, കാമറൂണ്‍
ഗ്രൂപ്പ് ബി: സ്പെയിന്‍, ഹോളണ്ട്, ചിലി, ഓസ്ട്രേലിയ
ഗ്രൂപ്പ് സി:കൊളംബി, ഐവറികോസ്റ്റ്, ജപ്പാന്‍ ഗ്രീസ്
ഗ്രൂപ്പ് ഡി: യുറുഗ്വേ, ഇറ്റലി, കോസ്റ്റോറിക്ക, ഇംഗ്ലണ്ട്
ഗ്രൂപ്പ് ഇ:സ്വിറ്റ്സര്‍ലന്‍ഡ്, ഇക്വഡോര്‍, ഹോണ്ടുറാസ്,ഫ്രാന്‍സ്,
ഗ്രൂപ്പ് എഫ്:അര്‍ജന്റീന, നൈജീരിയ, ഇറാന്‍, ബോസ്നിയ ഹെര്‍സിഗോവിന
ഗ്രൂപ്പ് ജി: ജര്‍മനി, ഘാന, അമേരിക്ക, പോര്‍ച്ചുഗല്‍
ഗ്രൂപ്പ് എച്ച്: ബെല്‍ജിയം, അള്‍ജീരിയ, ദക്ഷിണ കൊറിയ, റഷ്യ

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2