FacebookTwitter

റാക് എയര്‍വേയ്‌സ് പൂട്ടിയത് കോടികള്‍ തട്ടിയശേഷം

    User Rating:  / 1
    PoorBest 

കൊച്ചി: കഴിഞ്ഞ ആഴ്ച അടച്ചുപൂട്ടിയ റാക് എയര്‍വേസ്, സര്‍വ്വീസ് അവസാനിപ്പിച്ചത് യാത്രക്കാരുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത്. ടിക്കറ്റ് ബുക്കിംഗ് ഇനത്തില്‍ 12 കോടിയോളം രൂപയാണ് കമ്പനി കേരളത്തില്‍ നിന്ന് മാത്രം പിരിച്ചെടുത്തത്. ഉംറ തീര്‍ത്ഥാടനത്തിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ചതിയില്‍പ്പെട്ടവരില്‍ അധികവും. ഇന്ത്യയില്‍ കോഴിക്കോട്ട് നിന്ന് മാത്രമാണ് റാക് എയര്‍വേയ്‌സ് സര്‍വ്വീസ് നടത്തുന്നത്.

സ്ഥാപനം അടച്ചുപൂട്ടുന്നത് ജീവനക്കാരെപ്പോലും അറിയിക്കുന്നത് നാല് ദിവസം മുമ്പ് ഒറ്റവരി ഇമെയില്‍ വഴിയാണ്.. എന്നാല്‍ ഇത് നേരത്തെ അറിയിക്കാതെ ഫെബ്രുവരി മാസം വരെയുള്ള ബുക്കിംഗ് വഴി കോടികള്‍ ഉടമകള്‍ കൈക്കലാക്കിക്കഴിഞ്ഞു. 158 പേരുമായി ദിവസേന സര്‍വ്വീസ് നടത്തുന്ന എയര്‍വേസില്‍ ഫെബ്രുവരി വരെ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് ഒമ്പതിനായിരത്തിലധികം പേരാണ്. ഇതോടെ യഥാര്‍ത്ഥ തുക പന്ത്രണ്ട് കോടിയോളം വരും. സ്ഥാപനം നിര്‍ത്തിയതോടെ നാനൂറിലധികം തീര്‍ത്ഥാടകര്‍ ജിദ്ദയില്‍ കുടുങ്ങിയതിന് പുറമെ ബുക്ക് ചെയ്ത നിരവധി പേരുടെ യാത്രയും മുടങ്ങി. കോഴിക്കോട്ടെ എട്ട് പ്രമുഖ ട്രാവല്‍ ഏജന്‍സികളും ചതിയില്‍പ്പെട്ടു.

മലയാളിയായ ഹരീഷ് കുട്ടിയാണ് റാക് എയര്‍വേസിന്റെ വൈസ് പ്രസിഡന്റ്. ഇയാളെക്കുറിച്ചും ഇപ്പോള്‍ വിവരമില്ലെന്നും ജീവനക്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശമ്പളം വരെ മുടങ്ങിയതിനൊപ്പം കോടികള്‍ക്ക് മറുപടി പറയേണ്ട ഗതികേടിലാണ് ജീവനക്കാര്‍.

അതേസമയം, വാര്‍ത്ത പുറത്തുവന്നതോടെ ബുക്കിംഗ് തുക മടക്കി നല്‍കുമെന്ന് റാക് എയര്‍വേസ് അധികൃതര്‍ രംഗത്തെത്തി.കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. റാക് എയര്‍വേസുമായി ബന്ധപ്പെട്ട് മറ്റു കേന്ദ്രങ്ങളില്‍ നിന്നുളള വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചു. ബുക്കിംഗ് തുക മടക്കി കിട്ടാനാന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാനും കമ്പനി അധികൃതര്‍ അറിയിച്ചു.

Add comment





 

 

 

Article Calendar

July 2017
Mon Tue Wed Thu Fri Sat Sun
26 27 28 29 30 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30
31 1 2 3 4 5 6