FacebookTwitter

കൊല്ലം ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിനിടയില്‍ കൂട്ടതല്ല്

    User Rating:  / 2
    PoorBest 

festival adiചടയമംഗലം: കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിലാണ് നാടകീയ രംഗങ്ങള്‍. ഒന്നാം വേദിയില്‍ യു പി വിഭാഗം മോഹിനിയാട്ടത്തിന്റെ ഫലം പ്രഖ്യാപിച്ചതോടെയാണ് സംഭവം.ഡാന്‍സ് അദ്ധ്യാപകരായ ലാലും അഞ്ചുവും പരിശീലിപ്പിച്ച കുട്ടികള്‍ക്ക് മാത്രം എ ഗ്രേഡ് നല്‍കിയെന്നും ഇത് ആര്‍ എല്‍ വി യില്‍ നിന്നെത്തിയവിധികര്‍ത്താക്കള്‍ക്ക് കോഴ നല്‍കി വാങ്ങിയതാണെന്നും ആരോപിച്ച് മറ്റൊരു ഡാന്‍സ് ടീച്ചറായ മഞ്ചുവും ചില രക്ഷിതാക്കളും രംഗത്തെത്തി.മുക്കാല്‍ ലക്ഷം രൂപാ കോഴ നല്‍കി ഒന്നും രണ്ടും സ്ഥാനം നേരത്തെ തന്നെ വീതം വെച്ചെന്നും ഇവര്‍ പറയുന്നു.

മല്‍സരിക്കാനില്ലെന്ന് പറഞ്ഞ് മഞ്ചു പരിശീലിപ്പിക്കുന്ന കുട്ടികളും വേദിയിലിരുന്നു.ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട വെളളകുപ്പായക്കാരനായ സംഘാടക സമിതിനേതാവ് തന്നെ പ്രതിഷേധക്കാരെ തല്ലിയോടിക്കാനിറങ്ങി. അടിയേറ്റ ആരോഗ്യവകുപ്പ് ജീവനക്കാരനായ രക്ഷിതാവ് ജീവനുംകൊണ്ട് പാഞ്ഞു.പിന്നെ ഡാന്‍സ് ടീച്ചര്‍ മഞ്ചുവിനും ഭര്‍ത്താവ് ദീപ്തി കുമാറിനും ഓരോന്ന് വീതം കിട്ടി.

പോലീസിന്റെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു തല്ല്. അടിയേറ്റിട്ടും വീര്യം വിടാതെ നിന്ന മഞ്ചുവിനെ വനിതാ പോലീസ് വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.സംഘര്‍ഷവും കയ്യാങ്കളിയും മല്‍സരത്തിന് തടസ്സമുണ്ടാക്കിയെങ്കിലും ചടയമംഗലത്ത് കാര്‍ക്ക് ഇത് പുതിയ കാഴ്ചയയായിരുന്നു.കോഴ നല്‍കി വിജയികളെ നിശ്ചയിച്ചെന്നാരോപിച്ച് മഞ്ഡു ഡിപിഐയ്ക്കും പാരതി നല്‍കിയിട്ടുണ്ട്‌.

Add comment





 

 

 

Article Calendar

September 2017
Mon Tue Wed Thu Fri Sat Sun
28 29 30 31 1 2 3
4 5 6 7 8 9 10
11 12 13 14 15 16 17
18 19 20 21 22 23 24
25 26 27 28 29 30 1