FacebookTwitter

കരിപ്പൂരില്‍ സ്വര്‍ണവും കുങ്കുമപ്പൂവും കടത്തിയ രണ്ടുപേര്‍ പിടിയില്‍

    User Rating:  / 2
    PoorBest 

 

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി മൂന്ന് കിലോ സ്വര്‍ണ്ണവും 12 കിലോ കുങ്കുമ പൂവും കസ്റ്റംസ് അധികൃതര്‍ പിടികൂടി. ദുബായില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശി അബ്ദുള്‍ സമീറിന്റെ പക്കല്‍ നിന്നാണ് രണ്ടരക്കിലോ സ്വര്‍ണ്ണം പിടികൂടിയത്. ഗ്യാസ് സ്റ്റൗവിന്റെ ബര്‍ണറിന്റെ മാതൃക സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയാണ് ഇയാള്‍ കള്ളക്കടത്തിന് ശ്രമിച്ചത്. ദുബൈയില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശി ജാഫറിന്റെ പക്കല്‍ നിന്നാണ് 12 കിലോ കുങ്കമപ്പൂവും അരക്കിലോ സ്വര്‍ണ്ണവും പിടികൂടിയത്. 12 ലക്ഷം രൂപ വില വരുന്നതാണ് കുങ്കുമപ്പൂ. ഇരുവരേയും ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.

Add comment





 

 

 

Article Calendar

April 2019
Mon Tue Wed Thu Fri Sat Sun
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 1 2 3 4 5