FacebookTwitter

ഭാര്യ ഉള്ളതിനാല്‍ വീട്ടു തടവ് വേണ്ട, ജയില്‍ മതിയെന്ന് പ്രതി

    User Rating:  / 0
    PoorBest 

 

a
റോം: മയക്കുമരുന്ന് കേസിലെ പ്രതിയെ വീട്ടു തടങ്കലിലാക്കാന്‍ പോയതാണ് പൊലീസ്. പക്ഷേ, വീട്ടു തടങ്കല്‍ വേണ്ട, ജയിലിലാക്കിയാല്‍ മതിയെന്നായിരുന്നു പ്രതിയുടെ അപേക്ഷ. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ സംഗതി പുറത്തു ചാടി^'അല്ലെങ്കിലേ ഭാര്യയുമായി വഴക്കാണ്. വീട്ടില്‍നിന്ന് ഇറങ്ങാതായാല്‍ ഭ്രാന്ത് പിടിക്കും. അതിനാല്‍, പൊന്ന് ഏമാന്‍മാരേ, എന്നെ ജയിലിലടച്ചാല്‍ മതി'.

ഇറ്റലിയിലെ ലിവോണോയിലാണ് പൊലീസുകാരുടെ കണ്ണു തള്ളിയ സംഭവം. മയക്കു മരുന്ന് കേസില്‍ വീട്ടു തടങ്കലിന് ശിക്ഷിക്കപ്പെട്ടതാണ് 32 കാരനായ തുനീഷ്യന്‍ പൌരന്‍ വാലിദ് ചബാനി. കുറച്ചു നാള്‍ അങ്ങനെ കഴിഞ്ഞപ്പോള്‍ പൊലീസ് വീണ്ടുമെത്തി. അവിടെ വെച്ചാണ് ജയിലിലേക്ക് കൊണ്ടു പോവണമെന്ന് വാലിദ് അഭ്യര്‍ത്ഥിച്ചത്.

ആദ്യം പൊലീസുകാര്‍ അമ്പരന്നു. അവര്‍ കാര്യം തിരക്കിയപ്പോള്‍, വാലിദ് സംഭവം പറഞ്ഞു. 'ഭാര്യയെ സഹിക്കാന്‍ കഴിയുന്നില്ല. വീട്ടിലാവുമ്പോള്‍, സഹി കെടുമ്പോള്‍ ഇറങ്ങിപ്പോവാം. വീട്ടു തടങ്കലിലകയാല്‍ അവിടെ തന്നെ കഴിയണം. ഇതിലും ഭേദം ജയിലാണ്'.

ഇവിടെ തീര്‍ന്നില്ല. വാലിദ് കോടതിയിലും പറഞ്ഞു. ഭാര്യയുമായി തല്ലു കൂടി മടുത്തതിനാല്‍, ജയില്‍ തന്നെ മതിയെന്ന് വാലിദ് നിര്‍ബന്ധിച്ചതിനാല്‍, പ്രാദേശിക കോടതി അതിന് അനുമതി നല്‍കി.

ഇപ്പോള്‍, ടസ്കാനിയിലെ ജില്ലാ ജയിലിലാണ് വാലിദ്.

Add comment





 

 

 

Article Calendar

October 2018
Mon Tue Wed Thu Fri Sat Sun
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31 1 2 3 4

ARCHIVED ARTICLES