FacebookTwitter

വോഡഫോണ്‍ ടാറ്റ ടെലി സര്‍വ്വീസ് വാങ്ങുന്നു

    User Rating:  / 1
    PoorBest 

vodafoneദില്ലി: ടാറ്റയുടെ ടാറ്റ ടെലി സര്‍വ്വീസ് വാങ്ങുവാന്‍ വോഡഫോണ്‍ ഒരുങ്ങുന്നു. ഈ വില്‍പ്പന നടന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടെലികോം ഉപയോക്തക്കള്‍ ഉള്ള കമ്പനിയായി വോഡഫോണ്‍ മാറും. കമ്പനി വില്‍പ്പന സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി വോഡഫോണും, ടാറ്റയും സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ ടാറ്റ ടെലിസര്‍വ്വീസ് ജപ്പാനീസ് പങ്കാളികളായ എന്‍ടിടി ഡോകോമയുമായി ടാറ്റ ഡോകോമോ എന്ന പേരിലാണ് ഇപ്പോള്‍ ഇന്ത്യയില്‍ സര്‍വ്വീസ് നടത്തുന്നത്. അടുത്തിടെ 51 ശതമാനം ഷെയര്‍ ഇന്ത്യയിലെ ടെലികോം മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നിതിന് കേന്ദ്രം തീരുമാനിച്ചിരുന്നു.

തുടര്‍ന്ന് ജപ്പാനീസ് കമ്പനി ടാറ്റയുടെ ഷെയര്‍ ഏറ്റെടുക്കാന്‍ തയ്യാറായി എന്നാല്‍ ജപ്പാനീസ് കമ്പനിക്ക് നല്‍കുന്നതിനെക്കാള്‍ പുറത്തുള്ള കമ്പനിക്ക് ഷെയര്‍ നല്‍കാനാണ് ടാറ്റ ശ്രമിക്കുന്നതെന്നാണ് പുതിയ നീക്കം വ്യക്തമാക്കുന്നത്. അതേ സമയം ഡോക്കോമോ ഇന്ത്യ വിടാനുള്ള ശ്രമം നടത്തുന്നതിന്റെ ഭാഗമായണ് ടാറ്റയുടെ നീക്കം എന്നും വിലയിരുത്തുന്നുണ്ട്.

Add comment





 

 

 

Article Calendar

October 2018
Mon Tue Wed Thu Fri Sat Sun
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31 1 2 3 4

ARCHIVED ARTICLES